Categories

ആ മൂന്നാം ക്ലാസുകാരി ഹാപ്പിയായി… നന്മയുടെ വെളിച്ചം പകർന്നത് ശ്രീജൻ മാസ്റ്ററും സഹപ്രവർത്തകരും

തിരുവള്ളൂര്‍ : പാഠപുസ്തകത്തിലെ അറിവുകൾ പകരുന്നവർ മാത്രമല്ല അധ്യാപകർ, ജീവിതത്തിൽ മാതൃകതിർക്കുന്നവർ കൂടിയാണെന്ന് തെളിയിക്കുകയാണ് ശ്രീജൻ മാസ്റ്ററും സഹപ്രവർത്തകരും.

തൻ്റെ വിദ്യാർത്ഥിയുടെ പ0ന കാര്യം തിരക്കാൻ എത്തിയ അധ്യാപകൻ വഴി ഹാപ്പിയായത് ആ മൂന്നാം ക്ലാസുകാരി മാത്രമല്ല, ഒരു കുടുംബവും നാടുമാണ്.

കീഴൽ യു.പി.സ്കൂളിലെ കെ.ശ്രീജൻ മാസ്റ്റർക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാം.


കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസം എങ്ങിനെ നടത്തുന്നു എന്ന പരിശോധനയിലാണ് കീഴിൽ യുപി സ്കൂളിലെ കാഞ്ഞിരാട്ടുതറയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട് വൈദ്യുതീകരിച്ചിട്ട് പോലുമില്ലെന്ന് അദ്ധ്യാപകർ മനസിലാക്കുന്നത്.

വീട് വൈദ്യുതീകരിക്കാൻ അതെ സ്കുളിലെ അദ്ധ്യാപകൻ കെ.ശ്രീജൻ മാസ്റ്ററുടെ നേതൃത്വത്തിൽ അദ്ധ്യാപകർ രംഗത്തിറങ്ങി. വയറിംഗ് സാമഗ്രികൾ മാനേജ്മെൻറ് വാങ്ങിക്കൊടുത്തു.

പൈപ്പിടലും വയർ വലിക്കലും സ്വിച്ച് ബോർഡ് സ്ഥാപിക്കലും എല്ലാം അദ്ധ്യാപകർ തന്നെ ചെയ്തു തീർത്തു. തൊട്ടടുത്ത ദിവസം തന്നെ വീട്ടിൽ വൈദ്യുതി എത്തി.

പിന്നീട് ചോദിച്ചറിഞ്ഞപ്പോൾ കുട്ടിക്ക് പഠിക്കാൻ സ്മാർട്ട് ഫോണില്ല. ഡിവൈഎഫ്ഐ തിരുവള്ളൂർ മേഖല കമ്മിറ്റി സ്മാർട്ട് ഫോൺ എത്തിച്ചു നൽകി.
ആ മൂന്നാം ക്ലാസുകാരി ഹാപ്പിയായി.

അധ്യാപനം ഒരു തൊഴിൽ എന്നതിലുപരി ഒരു നിയോഗമാണെന്ന് കരുതുന്ന കൂട്ടം അദ്ധ്യാപകരും, ഡിവൈഎഫ്ഐയും സമൂഹത്തെ പഠിപ്പിക്കുന്നത് പുതിയ പാOമാണ്.

മുടപ്പിലാവിൽ സ്വദേശിയായ ശ്രീജൻ മാസ്റ്റർ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്.

തൻ്റെ സ്വദേശമായ മുടപ്പിലാവിൽ എൽ.പി സ്കൂളിലെ താറുമാറായ വയറിംഗ് തകരാറുകൾ പരിഹരിച്ചതും ശ്രീജൻ മാസ്റ്ററാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP