ആഘോഷഭരിതമാണ് താഴെ അങ്ങാടിയിലെ റംസാന്‍ രാവുകള്‍

By news desk | Wednesday May 30th, 2018

SHARE NEWS

വടകര: നീപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് നാടും നഗരവും നിശ്ചലമാകുമ്പോള്‍… വടകര താഴെ അങ്ങാടിക്കാരുടെ ദിനരാത്രങ്ങള്‍ ആഘോഷഭരിതമാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്നാണ് താഴെ അങ്ങാടിക്കാര്‍ പറയുന്നത്.

ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ആവശ്യമായ ബോധവ്തക്കരണങ്ങള്‍ നല്‍കിയെന്നും ആനാവശ്യ ഭീതീ പ്രദേശിവാസികളെ ബാധിച്ചിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായ മൂനീര്‍ സേവന പറഞ്ഞു.

താഴെ അങ്ങാടിയിലെ രാത്രികളിലെ ആഘോഷ നിമിഷങ്ങളില്‍ പങ്ക് ചേരാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കള്‍ വരാറുണ്ട്.   മുസ്ലിംങ്ങളെ മാത്രമല്ല താഴെ അങ്ങാടി കാഴ്ചകള്‍ വരവേല്‍ക്കുന്നത് മറ്റു മത വിശ്വാസികളും നോമ്പ് രാത്രികളില്‍ അങ്ങാടിയിലേക്ക് വരുന്നത് പ്രദേശത്തിന്റെ മതേതര പാരമ്പര്യം ഊട്ടിയിറപ്പിക്കുന്നു.
നൂറ് ശതമാനം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും മറ്റു മത വിശ്വാസികള്‍ക്ക് ഹോട്ടല്‍ നടത്തുവാനോ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനോ ഒരു പ്രയാസവും ഉണ്ടാവാറില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അസത്യമാണെന്നും പറയുന്നു.
മറ്റ് വിനോദ ഉപാധികളോ വിപുലമായ സൗകര്യങ്ങളോ ഇല്ലാത്ത അങ്ങാടിയില്‍ നോമ്പ് കാലങ്ങളില്‍ ജനങ്ങള്‍ കൂട്ടമായിയെത്തുന്നതും ശ്രദ്ധേയമായമാണ്.

ചരിത്ര താളുകള്‍ നോക്കിയാല്‍ വടകര താഴെ അങ്ങാടി പൗരാണിക നഗരമായിട്ടാണ് വിലയിരുന്നത്. വടകര താലൂക്കിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രം താഴെ അങ്ങാടിയായിരുന്നു..ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഇന്നും ഇവിടെ യഥേഷ്ടം കാണാന്‍ സാധിക്കും. സാംസ്‌ക്കാരിക ക്ലബുകളും കാരുണ്യ പ്രവര്‍ത്തനങ്ങളും യഥേഷ്ടം ഇവിടെ ഉണ്ടായിരുന്നു….
താഴെ അങ്ങാടിയിലെ ഏവറസ്റ്റ് കലാസമിതിക്ക് നൂറ് വര്‍ഷത്തെ പഴക്കമുണ്ട്. റംസാന്‍ അത്താഴ കമ്മറ്റി 75 വര്‍ഷം പിന്നിട്ടും. നോമ്പ് കാലങ്ങളില്‍ പാവപെട്ടവനേയും, വഴിയാത്രക്കാരന്റെയും, വടകര ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും വിശപ്പിന്റെ വിളിക്ക് ഉത്തരം നല്‍കി അത്താഴ കമ്മറ്റി എല്ലാം ഐശ്വര്യത്തോട് കൂടിയും തലയുര്‍ത്തി നില്‍ക്കുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...