അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍തുറന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍

By | Wednesday March 25th, 2020

SHARE NEWS

കോഴിക്കോട് : ജില്ലയിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഗ്യാസ് എജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കേണ്ടതും വിലവിവരപട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

അവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധം പൊതുവിപണിയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കാണിക്കുന്ന മൊത്ത/ ചില്ലറ വില്പന വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമം 1955, അവശ്യസാധന ഉത്തരവ് (എക്കൗണ്ട് സൂക്ഷിക്കലും വില സ്‌റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കലും) 1977, 1980 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *