Categories

ചോറോട് നടക്കു താഴ കനാൽ നിർമ്മാണം അശാസ്ത്രീയമെന്ന്

വടകര : വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കുകയും യാതൊരു പരിഷ്കരണ പ്രവൃത്തിയും നടത്താതെയും നശിക്കുന്ന നടക്കു താഴചോറോട് (എൻ സി) കനാൽ പുനർനിർമ്മാണ പദ്ധതികൾ ശാസത്രീയമായ പഠനം നടത്തി കൊണ്ട് നടത്തണം എന്ന് എൽ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കാരണം വെള്ളം പൊങ്ങിയ സമയത്ത് കനാലിൽ ചെളിനീക്കിയത് ഏറെ പരാതികൾക്ക് ഇടയാക്കുകയാണ്.

ജെ.സി.ബി ഉപയോഗിച്ച് ചെളിയെടുക്കുമ്പോൾ നിറയെ വെള്ളമുള്ളത് കാരണം കനാലിന്റെ അടിഭാഗം കാണുകയില്ല ചിലയിടങ്ങളിൽ നിന്നും ആഴത്തിൽ ചെളിനീക്കിയത് കാരണം ഇരുവശങ്ങളിലെയും കരിങ്കൽ ഭിത്തികൾ തകർന്നു പോയിട്ടുണ്ട്.


നീക്കിയ ചെളി കനാലിന്റെ കരയിൽ തന്നെ നിക്ഷേപിക്കുന്നത് കാരണം ശക്തമായ മഴ ഉണ്ടായാൽ ഇവ വീണ്ടും കനാലിലേക്ക് തന്നെ താഴ്ന്നു പോകും.

വെള്ളമില്ലാത്ത സമയത്താണ് മണ്ണ് നീക്കുന്ന തെങ്കിൽ എല്ലാ സ്ഥലത്തും നിന്നും ഒരേ ല വലിൽ മണ്ണ് നീക്കാമായിരുന്നു ഇപ്പോൾ ചിലയിടങ്ങളിൽ കുഴിയായിട്ടുണ്ടാവും.

വലിയ തോതിൽ ചെളിനീക്കിയതു കാരണം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകില്ല എന്ന് ആശ്വസിക്കാമെങ്കിലും വേനലിൽ ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായേക്കുമെന്ന് ഭയപ്പെടുകയാണ്.

പ0നം നടത്തി ഇരുവശങ്ങളിലും ഭിത്തി പുനർനിർമ്മിക്കുകയും ആവശ്യത്തിന് തടയണകളും നിർമ്മിക്കണം. കനാൽ ഭൂമി സർവ്വെ നടത്തി കൈയ്യേറ്റം തടയണം.

പതിനഞ്ച് വർഷത്തോളമായ് സംഘടന നിരന്തരം ആവശ്യപ്പെടുകയാണ്. മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്ചുതാനന്ദൻ, ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മാറി മാറി വന്ന ജലവിഭവ വകുപ്പ് മന്ത്രിമാർ, എം.എൽ എ ആയിരുന്ന സി.കെ.നാണു.

മുൻവടകര ബ്ലോക് പഞ്ചായത്ത് ഭരണസമിതി മുൻ ചോറോട് ഗ്രാമപഞ്ചായത് ഭരണസമിതികൾ ഇറിഗേഷൻ വകുപ്പ് എന്നിവർക്ക് പാർട്ടി വർഷങ്ങളായ് നിവേദനം നൽകി യിട്ടുണ്ട്.

എൽ.ജെ.ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് പി.കെ.ഉദയകുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം.നാരായണൻ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ജില്ലാ കമ്മിറ്റി അംഗം എൻ.കെ.അജിത്കുമാർ, പി.സുരേഷ്, എം.എം.ശശി, കെ.ടി.കെ ശേഖരൻ, എന്നിവർ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The construction of the canal below Chorode is unscientific

NEWS ROUND UP