റംസാൻ വ്രതാരംഭത്തിന്ന് ഉണർത്ത് താളവുമായി വടകരയിലെ “അത്താഴ ” ഉണർത്തു കാർ പതിവ് തെറ്റിക്കാതെ

By The dinner with the Ramzan has begun to wake up with the "dinner" in Vadakara | Monday May 6th, 2019

SHARE NEWS

വടകര: റംസാനിലെ “അത്താഴ ”
ഉണർത്തു കാർ പതിവ് തെറ്റിക്കാതെ ഇത്തവണയും .
ഈ റംസാനിനെയും വരവേൽപ്പ് അറിയിച്ചു പള്ളിക്കുട്ടി മഹമൂദും,
തട്ടാൻകണ്ടി അലിയും തിങ്കളാഴ്ച പുലര്‍കാലത്ത് ഉണര്‍ത്താന്‍ തെരുവുകള്‍ തോറും എത്തി.

അവർ മുട്ടിത്തുടങ്ങി രാത്രിയുടെ അന്തിയാമങ്ങളിൽ
ഉറക്കത്തിലകപ്പെടുന്നവർക്ക് ഉണർത്ത് ചെണ്ടമുട്ട്
വടകരയിലെ പ്രദേശവാസികൾക്ക് ഇപ്പോഴുംഅനുഗ്രഹമാണ്.

കൂലിയോ വരുമാനമോ കണക്കാക്കാതെ റംസാൻ വ്രതാരംഭത്തിന്ന്
ഉണർത്ത് താളവുമായി അവർ രാത്രി 1 മണിക്ക്
തുടങ്ങിയ ഈ ചെണ്ട മുട്ടുകൾ വടകര താഴെ അങ്ങാടിയുടെ രണ്ട് ദിശകളിലായിട്ടാണ്
ഇവർ മുട്ടി പോകാറ് . ഇവരുടെ ചെണ്ട മുട്ടൽ
ഏകദേശം സുബഹി യോട് അടുത്താണ് ഇവരുടെ അത്താഴം മുട്ടി വിളി.
ഈ അത്താഴം മുട്ടിവിളിക്ക് വർഷങ്ങളോളം പഴക്കം ഉണ്ട്.
ഇവർ തലമുറ തലമുറ കൈമാറി പാരമ്പര്യം നിലനിർത്തിപോരുന്നു.

മുട്ടിവിളിക്കാന്‍ മൊബൈല്‍ഫോണ്‍ ആപ്പുകള്‍ പോലും ഉള്ള കാലത്താണ്
നന്മയുടെ താളവുമായി കാതുകള്‍ ഉണര്‍ത്താന്‍ ആ ചരിത്രവഴി തെറ്റാത്ത ഇവരുടെ പ്രയാണം .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...