നാദാപുരത്തെ മോഷണം ഹാജറയെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By | Saturday October 19th, 2019

SHARE NEWS

വടകര : നാദാപുരം പാറക്കടവ് വേവത്ത് ഇസ്മയിലിന്റെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്ന കേസിലെ പ്രതി ഹാജറ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ ആദ്യ ദിവസം പാനൂര്‍ കടവത്തൂരില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ 10 ാം തീയതിയാണ് ഇസ്മായിലിന്റെ വീട്ടില്‍ നിന്നും 30 പവന്‍ ആഭരണങ്ങള്‍ മോഷണം പോയത്. കഴിഞ്ഞ ദിവസം ഹാജിറ താമസിച്ച വെള്ളൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു.

ഇസ്മായിലിന്റെ വീട്ടില്‍ ജോലിക്കെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആദ്യത്തെ മോഷണശ്രമം. വെള്ളൂരിലെ വാടക വീട്ടില്‍നിന്ന് വൈകുന്നേരത്തോടെ ഇസ്മയിലിന്റെ വീട്ടിലെത്തി.രാത്രി വീട്ടുകാര്‍ ഉറങ്ങുന്നതുവരെ കാര്‍ ഷെഡില്‍ കഴിച്ചുകൂട്ടുകയും കൈയില്‍ കരുതിയിരുന്ന ആയുധംകൊണ്ട് വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുംചെയ്തു. വാതില്‍ തുറക്കാതായതോടെ ശ്രമം ഉപേക്ഷിച്ചു. ഇതിനുശേഷമാണ് രണ്ടാമത്തെ കവര്‍ച്ച ആസൂത്രണംചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച മോഷണം നടന്നതിന് പിന്നാലെ പൊലീസ് ഹാജറയെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇവിടെ ജോലിചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന മുറിയില്‍ കടന്നതായി ഹാജറ മൊഴിനല്‍കി.അതിനുശേഷം ഇവര്‍ ഒളിവില്‍ പോയി. മോഷണമുതലുമായി ഒളിവില്‍പോയ ഹാജറ വടകരയിലെ ജ്വല്ലറിയില്‍ മോതിരം വിറ്റ പണംകൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങുകയും തൃശൂരിലേക്ക് കടക്കുകയുംചെയ്തു.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹാജറ ഫോണ്‍ തൃശൂരില്‍ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്കും പിന്നീട് ചേര്‍ത്തലയിലേക്കും കടന്നു. ഇതോടെ ഹാജറ നേരത്തെ ജോലിചെയ്തിരുന്ന സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.ഫോണില്‍ വിളിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെത്തിയ ഹാജറ ബന്ധുവിന്റെ ഫോണില്‍ വിളിച്ചു. ഇതില്‍ നിന്നാണ് ഹാജറ നാട്ടിലെത്തുന്നത് മനസ്സിലാക്കിയത്. അതനുസരിച്ച് തിങ്കളാഴ്ച വേവത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്