സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട, ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്ന് എഫ്.സി.ഐ

By | Tuesday March 24th, 2020

SHARE NEWS

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നരവര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഡി.വി. പ്രസാദ് വ്യക്തമാക്കി
.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു
.
രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യണ്‍ ടണ്‍ മുതല്‍ 60 മില്യണ്‍ ടണ്‍വരെ ഭക്ഷ്യധാന്യങ്ങളാണ്. 2019 20 വര്‍ഷത്തില്‍ റെക്കാഡ് ശേഖരമാണ് ഗോഡൗണുകളിലുള്ളത്.
ആരും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട. അത് വിലക്കയറ്റത്തിനിടയാക്കും ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്