മടപ്പള്ളി ജി.വി.എച്ച്.എസ് .എസ് ശതാബ്ദി ചരിത്ര പ്രദര്‍ശനം നാളെ ആരംഭിക്കും

By | Tuesday January 14th, 2020

SHARE NEWS

വടകര: മടപ്പള്ളി ജി.വി.എച്ച്.എസ് .എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശാസ്ത്ര സാങ്കേതിക,ആരോഗ്യ,വിദ്യാഭ്യാസ ചരിത്ര പ്രദര്‍ശനം നാളെ ആരംഭിക്കും.

19 ന് അവസാനിക്കും. .പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം നാളെ വൈകീട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.പരിപാടിയുടെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവം സുരാജ് വെഞ്ഞാറമൂട് ഉല്‍ഘാടനം ചെയ്യും .

.പുരാവസ്തു,കേരളാ പോലീസ്,കെ.എസ്.ഇ.ബി,വ്യവസായ വകുപ്പ്,ചലച്ചിത്ര അക്കാദമി,പ്ലാനറ്റോറിയം,അനര്‍ട്ട്,പോര്‍ട്ട് ദുരന്ത നിവാരണ സേന,ഫോറസ്റ്റ്,അക്വ കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി,ഭാരത് ഭവന്‍,പുരാരേഖ മെഡിക്കല്‍ കോളേജ്,ദന്തല്‍ കോളേജ്,മലബാര്‍ കാന്‍സര്‍ സെന്റര്‍,എക്‌സ്സൈസ്,പോളി ടെക്‌നിക്,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി,വാട്ടര്‍ അതോറിറ്റി എന്നിവയടക്കമുള്ള അന്‍പതോളം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളും,വിപണന സ്റ്റാളുകളും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശന സമയം.

പാസ്സ് വഴി നിയന്ത്രിക്കുന്ന പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും,മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് ഈടാക്കുന്നത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ശാസ്ത്ര സാങ്കേതിക സഹവാസ ക്യാമ്പും നടക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്