Categories
Breaking News

അഴിയൂരിലെ കോവിഡ് ജൂനിയർ ബ്രിഗേഡ്മാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

വടകര: കോവിഡ് 19 രൂക്ഷമായ അഴിയൂരിൽ കുട്ടികളിൽ കോവിഡ് വ്യാപനം തടയുന്നതിനും, കുട്ടികളെ കോവിഡ് പ്രതിരോധത്തിന്റെ കാവലാളാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാവിഡ് ജൂനിയർ
ബ്രിഗേഡ്മാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.

കോവിഡ് ജൂനിയർ ബ്രിഗേഡ്മാർ അവരവരുടെ വീടുകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വീട്ടിലേക്ക് വരുന്നവരും വീട്ടിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകുന്നവരും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന കാര്യം നീരിക്ഷിക്കും.

വിവിധ പരിപാടികളാണ് ജൂനിയർ ബ്രിഗേഡ് മാർക്കായി നടത്തിവരുന്നത്. ഇതിന്റെ ഒന്നാംഘട്ടം പരിപാടി ജില്ലാ കലക്ടർ എസ് സാംബശിവറാവുവിന്റെ സന്ദേശത്തോടെ ഇന്നലെ ആരംഭിച്ചു.തുടർന്ന് ‘കോവിഡ് കാലവും കുട്ടികളും’ എന്ന വിഷയത്തിൽ ആശ ആശുപത്രിയിലെ ഡോക്ടർ അജ്മൽ ക്ലാസ്സ്എടുത്തു.


നാളെ ഞായറാഴ്ച രാവിലെ 9 30ന് പഞ്ചായത്തിൽ ജൂനിയർ ബ്രിഗേഡ് മാറാൻ രജിസ്റ്റർ ചെയ്ത 561 കുട്ടികളും അവരവരുടെ വീട്ടിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യും. പഞ്ചായത്ത് തല ഉദ്ഘാടനം മുക്കാളിയിൽ വെച്ച് നടക്കും.

.ഓരോ വാർഡിലും വാർഡ് മെമ്പർ മാരുടെ നേതൃത്വത്തിൽ അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ വാർഡ് തല പരിപാടിയും നടക്കുന്നതാണ്.

പോസ്റ്റർ രചന, പാട്ടുപാടൽ, അനുഭവസാക്ഷ്യം, കവിത, ആനിമേഷൻ സൃഷ്ടികൾ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മികച്ചത് പഞ്ചായത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.കൂടാതെ നാളത്തെ ഉദ്ഘാടന പരിപാടി ഫേസ്ബുക്ക് പേജിലൂടെ കാണിക്കുന്നതാണ്.

കൂടാതെ വരും ദിവസങ്ങളിൽ കുട്ടികൾക്കുള്ള വെബീനാർ, ആരോഗ്യ ക്ലാസ്, മെഗാക്വിസ്, ഓൺലൈൻ ചിത്രരചന ക്യാമ്പ്, എന്നിവ കുട്ടികൾക്കായി നടത്തും.

കോവിഡ് ജൂനിയർ ബ്രിഗേഡ് മാറാൻ രജിസ്റ്റർചെയ്ത മുഴുവൻ കുട്ടികളും അവർ പഠിക്കുന്ന സ്‌കൂളിലെ ടീച്ചർ മാരിൽ നിന്നും ലഭിക്കുന്ന പ്രതിജ്ഞ നാളെ വീടുകളിൽ വെച്ച് ചെയ്ത് ഫോട്ടോ ബന്ധപ്പെട്ട ടീച്ചർമാർക്ക് അയച്ചു കൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയനും സെക്രട്ടറി ടി ഷാഹുൽ ഹമീദും അഭ്യർത്ഥിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP