Categories
Flash News

അപകടകെണിയൊരുക്കി കുഞ്ഞിപ്പള്ളി മേല്‍പാലം ജംഗ്ഷന്‍

വടകര :ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി മേല്‍പാലം ജംഗ്ഷന്‍ ഭാഗം സ്ഥിരം അപകടമേഖല ആകുന്നു . ജംഗ്ഷന് സമീപത്തായി ദേശീയ പാതയില്‍ സ്ഥാപിച്ച സ്പീഡ് ബ്രെയ്ക്കറുകളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത് .


രാത്രി കാലങ്ങളിലും മറ്റും വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറിനടുത്ത് നിന്നും ബ്രേക്ക് ചവിട്ടുമ്പോള്‍ തൊട്ടു പിറകിലുള്ള വാഹനം മുന്‍പിലെ വാഹനവുമായി ഇടിച്ചാണ് അപകടം നടക്കുന്നത് പലപ്പോളും സ്പീഡ് ബ്രേക്കറുകള്‍ കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ വെപ്രാളത്തില്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനങ്ങള്‍ കൂട്ട ഇടിക്കു വിധേയമാകുന്നു .കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ചെറുതും വലുതുമായ പതിനഞ്ചില്‍ പരം അപകടങ്ങള്‍ ഇവിടെ നടന്നിരുന്നു .
സ്പീഡ് ബ്രേക്കറുകള്‍ക്കു മുകളില്‍ റിഫ്‌ലക്ടറുകളോ റോഡിന്റെ ഇരു വശങ്ങളിലായി ഇത് സംബന്ധിച്ചുള്ള സൈന്‍ ബോര്‍ഡുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. റോഡിനു ഇരുവശങ്ങളിലായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നു വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നെങ്കിലും ഈ കാര്യത്തില്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ് . കുഞ്ഞിപ്പള്ളി മേല്‍പാലം ജംഗ്ഷന്‍ ഭാഗത്ത് റോഡില്‍ റിഫ്‌ലക്ടറുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP