Categories

മകനെ വധിക്കുമെന്ന് കെ.കെ രമക്ക് ഭീഷണിക്കത്ത്; പൊലീസിന് കൈമാറി

വടകര : കെ.കെ രമ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്. ടി.പിയുടെ മകൻ അഭിനന്ദിനെയും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നാണ് കത്തിലെ ഭീഷണി.

കഴിഞ്ഞ ദിവസമാണ് എം.എൽ.എ ഓഫിസിൻ്റെ അഡ്രസിൽ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച് റൂറൽ എസ്.പിയ്ക്ക പരാതി നൽകി.

അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികൾ. അഭിനന്ദിൻ്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുo.


2012 ൽ ടി.പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു.

നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്ത്, പെൺവാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതി നിശിതമായി എൻ.വേണുവും കെ.കെ രമയും വിമർശിക്കാറുണ്ട്.

ചാനൽ ചർച്ചകളിൽ ഇരുവരും നടത്തിയ പ്രസ്താവനകളും ഇത്തരം സംഘങ്ങൾക്കും അവരെ നയിക്കുന്ന നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.

കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The letter threatened to kill TP's son Abhinand and RMPI state secretary N Venu.

NEWS ROUND UP