Categories
Breaking News

മധു മഴ ഗാനം അടിച്ച് മാറ്റി ; എഫ് ബിയില്‍ സങ്കടം പങ്കു വെച്ച് ഇ വി വത്സന്‍ മാസ്റ്റര്‍

വടകര: വടകരയുടെ അനുഗ്രഹീത ഗായകന്‍ ഇ വി വത്സന്‍ മാസ്റ്ററുടെ മധുമഴ ഗാനം അടിച്ച് മാറ്റി. ഗാനത്തിന്റെ വരികളും സംഗീതവും അതേ പടി അടിച്ച് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഉപയോഗപ്പെടുത്തുകയായിരുന്നു. നേരത്തെയും ഇ വി വത്സന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ അന്യാധീനപ്പെട്ടിരുന്നു.

സംഭവം വത്സന്‍ മാസ്റ്റര്‍ എഫ് ബി യില്‍ പങ്കു വെച്ചപ്പോള്‍ നിരവധി പേര്‍ പിന്തുണയുമായി രംഗത്ത് എത്തി. കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇ വി വത്സന്‍ മാസ്റ്ററുടെ എഫ് ബി കുറിപ്പ്


പാട്ടു പരാതി വീണ്ടും
പറയാതെങ്ങിനെ നിങ്ങളറിയും?

എന്റെ ഒരു ഗാനം കൂടി അന്യാധീനപ്പെടുന്നു രാത്രി പകലാക്കാക്കി ഞാന്‍ എഴുതിയ എന്റെഒരു പാട്ടു യാതൊരു ടെന്‍ഷനും ബുദ്ധിമുട്ടും കൂടാതെ സ്റ്റുഡിയോയില്‍ കൊണ്ടുപോയി അതേപടി പാടിച്ച് തുടങ്ങി ഒടുവില്‍ മാറ്റങ്ങള്‍ വരുത്തി സ്വന്തം പേരും, ഫോട്ടോയും വെച്ചു വിപണിയില്‍ ഇറക്കിയിരിക്കുന്നു. എന്തൊരു കഷ്ടമാണ് എത്ര സങ്കടകരമാണ്.
കണ്‍മുന്നില്‍ ഇതിങ്ങിനെ കാണേണ്ടി വരിക!!
രണ്ടു വേര്‍ഷനും നിങ്ങളൊന്നു കേട്ടു നോക്കൂ

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP