അഴിയൂരില്‍ കോഴി ഇറച്ചി വില കിലോക്ക് 135 രൂപ

By | Monday April 6th, 2020

SHARE NEWS

വില ഏകീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഇടപെടല്‍

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 കടകളിലെയും കോഴി ഇറച്ചി വില ഒരു കിലോ കോഴി ഇറച്ചിക്ക് ലോക്ക് ഡൗണ്‍ കലായളവില്‍ 135 രൂപയായി ഏകീകരിച്ചു. വ്യത്യസ്ത വില കച്ചവടക്കാര്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ചില സമയത്ത് ഉയര്‍ന്ന വില ചുമത്തുന്നു എന്ന പരാതി പ്രകാരം പഞ്ചായത്ത് കോഴി കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് അഴിയൂരില്‍ വില ഏകീകരണം നടത്തിയത്.
ഉയര്‍ന്ന വിലക്കാണ് കോഴി മൊത്ത കച്ചവടക്കാരില്‍ നിന്ന് ലഭിക്കുന്നത് എന്ന വിവരം കോഴി കച്ചവടക്കാര്‍ പഞ്ചായത്തിനെ അറിയിച്ചതിനെ തുടര്‍ന്ന് കോഴി മൊത്ത വ്യാപാരിയെയും പഞ്ചായത്തില്‍ വിളിച്ച് സംസാരിച്ചിരുന്നു, തുടര്‍ന്നാണ് പഞ്ചായത്ത് തിരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ ദിവസം 150 രുപക്കാണ് ചിക്കന്‍ വില്‍പ്പന നടത്തിയത് , നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് റേഷനിംഗ് ഇന്‍സ്‌പെക്ടറുമായി സംസാരിച്ചതിന് ശേഷം വില ഏകീകരണം നടത്താന്‍ പഞ്ചായത്ത് തിരുമാനിക്കുകയാണ്. തുടര്‍ന്ന് പഞ്ചായത്തില്‍ കോഴി കച്ചവടക്കാരുടെ യോഗം വിളിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍, സെക്രട്ടറി ഷാഹുല്‍ ഹമീദ്, കച്ചവടക്കാരുടെ പ്രതിനിധികളായ രാജിസ്, സുരേന്ദ്ന്‍/, സുഗതന്‍, അഷറഫ് എന്നിവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്