Categories
Flash News

കടത്തനാടിന്റെ ചരിത്ര ഭൂമികയില്‍ മതേതര ഇന്ത്യയുടെ വീരപുത്രന്‍

കുറ്റ്യാടി: മതേതര ഇന്ത്യയുടെ വീരപുത്രന്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഒരുങ്ങി വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കടത്തനാടിന്റെ ചരിത്ര ഭൂമികയില്‍ ഏറെ അടയാളങ്ങള്‍ അവശേഷിപ്പിച്ച ഭൂപ്രദേശമാണ് പുറമേരി ഗ്രാമം.


കടത്തനാട് രാജവംശ പരമ്പരയില്‍ പെട്ട ആയഞ്ചേരി , എടവലത്ത് കോവികങ്ങള്‍ സ്ഥിതി ചെയ്ത് ഇവിടമാണ്. അക്ഷര കൈരളിക്ക് കടത്തനാട് സംഭവാന ചെയത് കവനോദയം, ജനരഞ്ജനി തുടങ്ങി പ്രസിദ്ധീകരണങ്ങള്‍ക്ക് അച്ചൂകൂടം ഒരുങ്ങിയതും പുറമേരിയിലെ ആറേട്ടുമഠത്തില്‍.
കടത്തനാട് ഉദയവര്‍മ്മയുടെ വിജ്ഞാന കൈരളിക്ക് മറ്റൊരു സംഭവാനയാണ് കടത്തനാട് രാജാസ് ഹൈസ്‌ക്കൂള്‍. ജാതി മേധാവിത്വം കൊടുത്തി വാണ കാലത്തും പിന്നോക്ക സമുദായങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കാനും രാജാസ് സ്്കൂളിന് കഴിഞ്ഞു. പുറമേരി രാജാസ് സ്‌കൂള്‍ നാട്ടിലെ പ്രധാന പൊതു പരിപാടികള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. നിരവധി വോളിബോള്‍- ഫുട്‌ബോള്‍ താരങ്ങളും ഇവിടെ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറമേരിയില്‍ പ്രചാരണത്തിന് എത്തിയിരുന്നു.1982 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ദിരാ ഗാന്ധി മലബാറിലെത്തിയത്. നാദാപുരം, മേപ്പയ്യൂര്‍ (ഇന്നത്തെ കുറ്റ്യാടി) നാദാപുരത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ടി പത്മയും മേപ്പയ്യൂരില്‍ നിന്ന് ലീഗിലെ എ സി അബ്ദുള്ളമായിരുന്നു ജനവിധി തേടിയിരുന്നത്.

2021 ല്‍ അവരുടെ കൊച്ചു മകന്‍ രാഹുല്‍ ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് എത്തുന്നു. നാളെ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍
നാദാപുരം, കുറ്റ്യാടി, വടകര നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളായ അഡ്വ കെ പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുള്ള, കെ കെ രമ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടും.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP