Categories
Flash News

റേഷൻ കാർഡ് ഇനി വീട്ടിൽ നിന്നും പ്രിൻ്റ് ചെയ്ത് എടുക്കാവുന്നതാണ്

വടകര : പുതിയ റേഷൻ കാർഡ് ആവശ്യമായവർ വരുമാന സർട്ടിഫിക്കറ്റ്,വീട്ടു നമ്പർ കാണിക്കുന്ന ശരിയായ രേഖ എന്നിവ സഹിതം ഓൺലൈൻ അപേക്ഷയാണ് സമർപ്പിക്കേണ്ടത് .

ഇവ അക്ഷയ കേന്ദ്രങ്ങളിൽ നിന്നോ വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്ക് വീട്ടിലിരുന്ന് തന്നെയും സമർപ്പിക്കാവുന്നതാണ് .

ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷകൾ സപ്ലൈ ഓഫീസിൽ നിന്നും ബന്ധപ്പെട്ടവർ പരിശോധിച്ച് അംഗീകരിക്കുമ്പോൾ അപേക്ഷകൻ നൽകിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ .ടി . പി ഉപയോഗിച്ച് വീട്ടിലേ കമ്പ്യൂട്ടറിൽ നിന്നോ അക്ഷയ കേന്ദ്രത്തിൽ നിന്നോ നേരിട്ട് റേഷൻ കാർഡ് പ്രിൻ്റ് ചെയ്ത് എടുക്കാവുന്നതാണ്.


ഇവർ പുതിയ റേഷൻ കാർഡിന് വേണ്ടി സപ്ലൈ ഓഫീസിൽ വരേണ്ടതേ ഇല്ല . അപാകതയുള്ളതോ കൂടുതൽ അന്വേഷണം ആവശ്യമുള്ളതോ ആയ അപേക്ഷകൾ മാത്രം തിരിച്ചയക്കപ്പെടുന്നതുമാണ് .

എന്നാൽ പല കാരണങ്ങളാൽ വീട്ടു നമ്പർ കിട്ടത്തവർക്കുള്ള റേഷൻ കാർഡ് നൽകുന്നതിന് വിശദമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട് .

ഇങ്ങനെയുള്ള അപേക്ഷകളിൽ ഫീൽഡ് തലത്തിൽ അന്വേഷണം നടത്തി കുടുംബത്തിന്റെ റേഷൻ കാർഡിനള്ള ആവശ്യകത ന്യായമാണെന്ന് ഉറപ്പാക്കേണ്ടതുമുണ്ട് .

ഇത്തരം അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പിന് ശേഷം മാത്രമേ സ്വീകരിക്കാൻ നിർവ്വാഹമുള്ളൂ വെന്നും സപ്ളേ ഓഫീസർ അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The ration card can now be printed out at home

NEWS ROUND UP