കടൽഭിത്തി പുന:ർ നിർമ്മിച്ചില്ല; ഉറക്കം നഷ്ടപ്പെട്ട് തിരദേശവാസികൾ

By | Wednesday June 12th, 2019

SHARE NEWS

വടകര: അഴിത്തല മുതൽ അഴിയൂർ വരെയുള്ള നിരവധി പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ‌്. മഴ കനത്തതോടെ വടകരയുടെ തീരപ്രദേശം കടലാക്രമണ ഭീഷണിയിൽ. കടൽ ഭിത്തി തകർന്ന പ്രദേശങ്ങളിലെ തീരദേശവാസികൾക്ക‌് ഉറക്കമില്ലാത്ത നാളുകളാണ‌് വരുന്നത‌്.

വടകര അഴിത്തല, സാന്റ‌് ബാങ്ക‌്സ‌്, പുറങ്കര, കൊയിലാണ്ടി വളപ്പ‌്, മുകച്ചേരി ഭാഗം, കുരിയാടി, പള്ളിത്താഴ, മുട്ടുങ്ങൽ ബീച്ച‌്, കൈനാട്ടി, ഗോസായികുന്ന‌്, കല്ലിന്റവിട, അറക്കൽ, മാടാക്കര, കണ്ണൂക്കര, ഹാർബർ ഭാഗം, അഴിയൂർ ചുങ്കം തുടങ്ങിയ പ്രദേശങ്ങളിൽ കടൽ ഭിത്തി തകർന്നിട്ട‌് വർഷങ്ങളായി.

കടൽഭിത്തി നിർമിക്കണമെന്ന‌് ആവശ്യപ്പെട്ട‌് തീരദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയായില്ലെന്ന‌് പരാതിയുണ്ട‌്. മുകച്ചേരി ഭാഗത്ത‌് കഴിഞ്ഞവർഷം കടൽക്ഷോ ഭത്തിൽ തകർന്ന തീരദേശ റോഡ‌് പൂർവസ്ഥിതിയിൽ ആയിട്ടില്ല. പുറങ്കര ഭാഗത്തും തീരദേശ റോഡുകൾ തകർന്നിട്ടുണ്ട‌്. പള്ളിത്താഴ–-കുരിയാടി തീരദേശ റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ‌്.

പതിനേഴര കിലോമീറ്ററോളമുള്ള വടകര മേഖലയിലെ കടൽഭിത്തികളിൽ ഭൂരിഭാഗവും തകർന്ന നിലയിലാണ‌്. കരിങ്കൽ ക്ഷാമവും സാമ്പത്തിക ബാധ്യതയുമാണ‌് കടൽ ഭിത്തി നിർമാണത്തിന‌് തടസമെന്ന‌് അധികൃതർ പറയുന്നു. കേന്ദ്ര ഫണ്ട‌് ഇല്ലാത്തയും തടസമാവുന്നു. സംസ്ഥാന സർക്കാർ പുറങ്കര, കുരിയാടി, മടപ്പള്ളി, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലായി 1630 മീറ്റർ നീ‌ളത്തിൽ കടൽ ഭിത്തി നിർമിക്കാൻ 7.76 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട‌്.

ചൊവ്വാഴ‌്ച ഉച്ചയോടെ തിരകൾ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന‌് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട ചോമ്പാൽ ഹാർബർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മടങ്ങി. കാലവർഷം ശക്തമാകുന്നതോടെ വരും ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമാകുമെന്ന ഭീതിയിലാണ‌് തീരദേശവാസികൾ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്