വന്‍ ദുരന്തത്തിന് കാതോര്‍ത്ത് വടകര താഴെ അങ്ങാടി

By | Wednesday May 6th, 2020

SHARE NEWS

വടകര: വടകര താഴെ അങ്ങാടി കോതി ബസാറിലെ കെട്ടിടങ്ങള്‍ കാലപ്പഴക്കം കൊണ്ട് അകടാവസ്ഥ വിളിച്ച് വരുത്തുന്നു. തുറമുഖ നഗരമായ വടകര കടല്‍ തീരത്ത് ചരക്കു കപ്പലുകള്‍ നങ്കൂരമിട്ട കാലം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരക്ക് സംഭരണങ്ങള്‍ക്കും ,മറ്റു വ്യാപാരങ്ങള്‍ക്കും വേണ്ടി പണിത ചുങ്കം കടപ്പുറം മുതല്‍ ഒന്തം റോഡ് വരെയുള്ള കെട്ടിടങ്ങള്‍ പലതും അപകടാവസ്ഥയിലാണ്.

കോതി ബസാര്‍ ഭാഗത്തുള്ള പഴയ ഡീലക്‌സ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് ചെറിയ രീതിയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇന്നലത്തെ മഴയില്‍ അത് പൂര്‍ണ്ണമായും പൊളിഞ്ഞ് വീണു.

ശക്തമായി മഴ പെയ്താല്‍ കെട്ടിടം തകര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും, മത്സ്യ കച്ചവടങ്ങളും, വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് വന്‍ ദുരന്തങ്ങള്‍ വിളിച്ച് വരുത്തുന്നു. തണല്‍ ഡയാലിസിസ് കേന്ദ്രത്തിലേക്ക് നൂറകണക്കിന് രോഗികള്‍ ഇതു വഴി കടന്ന് പോകാറുണ്ട്.

മനാര്‍മുക്ക് ഭാഗം മുതല്‍ മുകച്ചേരി ഭാഗം ഫിഷറീസ് ഡിസ്പന്‍സറി വരെ 8 മീറ്റര്‍ വീതി കൂട്ടിയാല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുന്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ രഞ്ജിനി ടീച്ചറുടെ അധ്യക്ഷതയില്‍ പ്രദേശത്തെ കൗണ്‍സിലര്‍മാരുടെയും, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിധികളെയും, സന്നദ്ധ സംഘടനാ പ്രതിനിധികളെയും സംഘടിപ്പിച്ച് വികസന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

കമ്മിറ്റിയുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട കെട്ടിട ഉടമകളുടെ അനുവാദത്തോടെ മുനിസിപ്പല്‍ എഞ്ചിനിയര്‍ വിഭാഗം വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തിരുന്നു.
ഏറ്റെടുത്ത സ്ഥലത്തിന് ശേഷം വരുന്ന ഭാഗം പഴയ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനോ ,റിപ്പയര്‍ ചെയ്യുന്നതിനോ മുനിസിപ്പല്‍ അനുമതി നല്‍കാമെന്ന വാക്കും നല്‍കിയിരുന്നു.

ഇത്തരം പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ കച്ചവടക്കാര്‍ യോഗം ചേര്‍ന്ന് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മുടക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. പൊളിച്ച് നീക്കി റിപ്പയര്‍ ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യണമെന്ന വാദം മുന്നോട്ട് വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഭാഗം തുരങ്കം വെക്കുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്