SHARE NEWS


വടകര: മഴ തുടങ്ങിയതിന് പിന്നാലെ വടകര മേഖലയില്‍ ഏതാനും ദിവസങ്ങളായി കള്ളന്മാരുടെ ശല്ല്യം രൂക്ഷമാകുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്് കൈനാട്ടി കെ.എസ് ബിക്ക് സമീപം കേളോത്ത് കണ്ടി ബാലകൃഷ്ണന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പത്ത് പവനും, 2500രൂപയുമായി കടന്നു.
രണ്ടു ദിവസത്തിനു ശേഷം മടപ്പള്ളിയിലുള്ള രണ്ട് വീടുകളില്‍ കയറാന്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊരു വീട്ടിലെ മരത്തിന്റെ ജനലഴി മുറിച്ച് അകത്ത് കയറി.വീട്ടുകാര്‍ അറിഞ്ഞതിനാല്‍ കൈയില്‍ കിട്ടിയ വെട്ടുകത്തിയുമായി അടുക്കള വഴി ഓടുകയായിരുന്നു.
മലോല്‍മുക്ക്, ഓര്‍ക്കട്ടേരി ,കളിയാം വെള്ളി, എന്നീ സ്ഥലങ്ങളിലും കള്ളന്മാരുടെ ശല്ല്യം രൂക്ഷമായിട്ടുണ്ട്.
മിക്കമോഷണ ശ്രമവും നടക്കുന്നത് രാത്രി ഒരു മണിയ്ക്കും മൂന്ന് മണിയ്ക്കുമുള ഇടയിലാണ്.