തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയിലൂടെ നവീകരിക്കും

By | Monday January 14th, 2019

SHARE NEWS

വടകര: തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ തീരുമാനമായി. ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക.

നിലവില്‍ നാല് ജനറല്‍ ഡോക്ടര്‍മാരും മറ്റ് അനുബന്ധ ജീവനക്കാരുമുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളത്.600 വരെ രോഗികള്‍ നിത്യേന ആശുപത്രിയില്‍ എത്തുന്നുണ്ട്.ലബോറട്ടറി, ജീവിതശൈലീരോഗ ക്ലിനിക്,മാസത്തിലൊരു ദിവസം ഗര്‍ഭ ശുശ്രുഷ ക്ലിനിക്ക് തുടങ്ങിയവ നിലവിലുണ്ട്.എച്ച് എം സി യുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.

പൊട്ടി പ്പൊളിഞ്ഞ് കിടക്കുന്ന ആശുപത്രി റോഡ് ആണ് ഏറ്റവും വലിയ വെല്ലുവിളി. 30 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് നല്‍കിയത് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന 100മീറ്റര്‍ റോഡിന് 5ലക്ഷം രൂപ അനുവദിച്ചതായി എംഎല്‍എ യോഗത്തില്‍ അറിയിച്ചു.സര്‍ക്കാറിന്റെ നിബന്ധനയ്ക്ക് വിധേയമായി കിടത്തിചികിത്സ സാധ്യമാണോ എന്ന് പരിശോധിക്കും.

‘ആര്‍ദ്രം സാമൂഹികാരോഗ്യകേന്ദ്രം’ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ദന്ത രോഗം,പ്രസവശുശ്രൂഷ ഇവയ്ക്ക് സ്‌പെഷാലിറ്റി ഒപി തുടങ്ങും. മാസ്റ്റര്‍പ്ലാനിന് അടിസ്ഥാനത്തില്‍ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.

ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മാസ്റ്റര്‍പഌന്‍ തയ്യാറാക്കിയശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സഫിയ മലയില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഉഷ, വാര്‍ഡ് മെമ്പര്‍ കൂമുള്ളി ഇബ്രാഹിം, ഇ. കൃഷ്ണന്‍, വടയക്കണ്ടി നാരായണന്‍, തിരിക്കോട്ട് കുഞ്ഞിക്കണ്ണന്‍, റഫീഖ് മലയില്‍, കെ.കെ. ബാലകൃഷ്ണന്‍, എന്‍. ദിലീപന്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്