തോടന്നൂരില്‍ നാളെ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ

By | Friday July 19th, 2019

SHARE NEWS

വടകര: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തോടന്നൂര്‍ ബ്ലോക്കിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ തിരുവള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടത്തും.

വാര്‍ഡിലെ വള്ള്യാട് ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഗ്രാമസഭ. ബ്ലോക്കിലെ എല്ലാപഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലും ക്രമേണ സോഷ്യല്‍ഓഡിറ്റ് പ്രവര്‍ത്തനങ്ങളും ഗ്രാമസഭകളും നടത്തും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ മേല്‍ നോട്ടത്തിലാണ് ഓഡിറ്റ് നടക്കുന്നത്.

ഫയല്‍ പരിശോധന, പ്രവൃത്തിസ്ഥല പരിശോധന, തൊഴിലാളികള്‍ എന്നിവരുമായി നടത്തുന്ന അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെ തയാറാക്കിയ റിപ്പോര്‍ട്ടാണ് അംഗീകാരത്തിനായി ഗ്രാമസഭയില്‍ അവതരിപ്പിക്കുക.

വിനോദന്റെ കൊലപാതകം ഇന്ന് ഡി വൈ എഫ്‌ ഐ പ്രതിഷേധ കൂട്ടായ്മ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...