Categories

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റലായി

തിരുവള്ളൂർ : ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ സ്കൂളായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പും മൊബൈൽ ഫോണും മന്ത്രി വിതരണം ചെയ്തു.

സ്കൂളിലെ അധ്യാപകരുടെയും പിടിഎയുടെയും മാനേജ്മെന്റിനെയും പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥി സംഘടനകളുടെയും കൂട്ടായ്മയിലൂടെയാണ് സമ്പൂർണ്ണ ഡിജിറ്റൽവൽകരണം സാധ്യമായത്. നിർധനരായ 30 കുട്ടികൾക്കാണ് ഗാഡ്ജറ്റുകൾ വിതരണം ചെയ്തത്. സ്കൂൾ പൂർണ്ണമായും ഡിജിറ്റലായതോടെ ഹയർസെക്കൻഡറി തലം വരെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ലഭിക്കും.

സ്കൂൾ പ്രധാനാധ്യാപിക പി.പ്രസന്ന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി.വൃന്ദ, സ്കൂൾ അധ്യാപകരായ ആർ.പി.ദിനേശൻ, വി.ശ്രീമതി, പി.കെ. സനൂജ്, മൊയ്തു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Tiruvallur Santiniketan Higher Secondary School has gone fully digital

NEWS ROUND UP