Categories
Breaking News

ഐഷാ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ.കെ രമ എംഎല്‍എ ഫെയ്‌സ് ബുക്കില്‍

വടകര : ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി വടകര എം.എല്‍.എയും ആര്‍എംപി ഐ നേതാവുമായ കെ കെ രമ രംഗത്ത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് സിനിമാ താരവും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.

ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.


ഐഷാ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം.

കെ.കെ രമ ഫെയ്‌സ് ബുക്കില്‍ കുറിക്കുന്നു ……

കെ.കെ രമ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
ഐഷാ സുല്‍ത്താനാ
സമരൈക്യദാര്‍ഢ്യം.
തുറുങ്കുകള്‍ക്കും തുടലുകള്‍ക്കും തുപ്പാക്കികള്‍ക്കും തൂക്കുകയറുകള്‍ക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നല്‍കിയ പേരാകുന്നു ഇന്ത്യ.
പ്രിയ ഐഷാ സുല്‍ത്താനാ.,
നീ ആ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.,
ഐഷാ സുല്‍ത്താനാ., ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താല്‍ അഭിവാദനം.
തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.
ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.
ഐഷാ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം.
കെ.കെ രമ

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP