Categories
Flash News

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ല ; പ്രതിഷേധവുമായി വിശ്വാസികള്‍

വടകര: സംസ്ഥാനത്ത് ലോക്ക് ഡൗണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വിശ്വാസികള്‍. മദ്യഷോപ്പുകള്‍ പോലും തുറക്കാന്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതില്‍ വിവിധ മത സംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

വടകര, മുക്കാളി, എന്നിവടങ്ങളില്‍ മസ്ജിദുകള്‍ക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സമസ്ത ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകളാണ് പ്രതിഷേധത്തിന്ന് നേതൃത്വം നല്‍കിയത്. എന്‍ എസ് എസ് നേതൃത്വവും ബിജെപിയും ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് സ്മസ്ത ആവശ്യപ്പെട്ടു.


വടകര ജുമുഅത് പള്ളിക് മുമ്പില്‍ നടന്ന പ്രതിഷേധത്തിന് സമസ്ത പ്രസിഡന്റ് പിസി ഹസ്സന്‍കുട്ടി ഹാജി. ട്രഷറര്‍ ടി പി ഇബ്രാഹിം ഹാജി , മജീദ് ഹാജി , എപി മുസ്തഫ ,ഷമീര്‍ ,ലത്തീഫ് മുസ്‌ലിയാര്‍, മാഹിര്‍ വടകര ,ഹാരിസ്. ,ആദില്‍. ഷാരൂഖ്. ,ഫഹീം. ,അഷ്ഫാക് എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കാളിയിലും പ്രതിഷേധം

അഴിയൂര്‍: സംസ്ഥാനത്ത് മദ്യ കച്ചവടത്തിന് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ മുക്കാളി ജുമാ മസ്ജിദിന് മുന്‍പിലായി വിശ്വാസികള്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP