Categories
Flash News

അഴിയൂരിലെ ശുചിത്വ മാതൃക പഠിക്കാന്‍ വാണിമേല്‍ പഞ്ചായത്തിലെ ജനപ്രതിനിധി സംഘം എത്തി

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യമുക്ത മാതൃക പഠിക്കുവാനും ഹരിതസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനും വേണ്ടി വാണിമേല്‍ ഗ്രാമപഞ്ചായത്ത് നിന്നും ജന പ്രതിനിധി സംഘം അഴിയൂരിലെത്തി.

പഞ്ചായത്ത് ഓഫീസ്, ഷെഡ്ഡിങ് യൂണിറ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശന നടത്തി പ്രവര്‍ത്തനങ്ങള്‍ സംഘം മനസ്സിലാക്കി. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചറുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അഴിയൂരില്‍ എത്തിയത്. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്,ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനി എന്നിവര്‍ പ്രവര്‍ത്തങ്ങള്‍ വിശദികരിച്ചു.
വാണിമേല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ കണ്ടിയില്‍, മെമ്പര്‍ റസാക്ക് പറമ്പത്ത്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഷറഫ് കോറ്റാല തുടങ്ങിയവരാണു സന്ദര്‍ശനം നടത്തിയത് . കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ എഴുപതിനായിരം കിലോഗ്രാം പ്ലാസ്റ്റിക്കുകള്‍ പൊടിക്കുകയും മാലിന്യത്തില്‍ നിന്നും വരുമാനമുണ്ടാകുകയും ചെയ്ത പഞ്ചായത്താണ് അഴിയൂര്‍.ജില്ലയില്‍ ആദ്യമായി എം സി എഫ് (മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ) അഴിയുരിലാണ് ആരംഭിച്ചത് ,കൃത്യമായി മാലിന്യം വേര്‍തിരിച്ച് കൈ ഒഴിയുകയാണ് ചെയ്യുന്നത് ,വളരെ മോശമായത് പൊടിച്ചു ക്ലീന്‍ കേരള കമ്പനിക്കു നല്‍കുകയാണ് 15 അംഗ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ചെയ്യുന്നത് .വാണിമേലില്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടുക്കുന്നില്ല എം സി എഫ് ഇല്ലാത്തതിനാല്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്ക മാലിന്യം ശേഖരിക്കുന്നുമില്ല.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP