വടകരയില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് അശ്ലീല പരാമര്‍ശം നടത്തിയെന്ന് പരാതി

By | Saturday October 19th, 2019

SHARE NEWS

വടകര : കുരിക്കിലാട് കോ ഓപ്പറേറ്റീവ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത മാനസിക പീഡനം നടന്നെന്ന പരാതിയുമായി കോളേജ് യൂണിയന്‍ രംഗത്തെത്തി.

പ്രിന്‍സിപ്പാള്‍ പെണ്കുട്ടികളോട് അശ്ലീല പരാമര്‍ശം നടത്തിയതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനികളോട് ലൈംഗികാധിക്ഷേപം നടത്തുകയും ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ പതിനഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്‌തെന്നാണ് പരാതി.

പ്രിന്‍സിപ്പാള്‍ക്കെതിരെ പരാതിപ്പെടുന്ന വിദ്യാര്‍ഥികള്‍ ഇന്റേര്‍ണല്‍ മാര്‍ക് വെട്ടിക്കുറക്കല്‍ അടക്കമുളള പ്രശ്്‌നങ്ങള്‍ നേരിടുകയാണെന്ന് പരാതിയില്‍ പറയുന്നു.

പ്രിന്‍സിപ്പാള്‍ക്ക് എതിരെ യൂണിവേഴ്‌സിറ്റി വി സിക്ക് നല്‍കിയ പരാതിയില്‍ 400ഓളം വിദ്യാര്‍ഥികള്‍ ഒപ്പു വെച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്