ഉത്തരവാദിത്വ ടുറീസം പദ്ധതി; അഴിയൂരിൽ ഇന്ന് സംരംഭകത്വ ശിൽപ്പശാല

By | Thursday July 11th, 2019

SHARE NEWS

വടകര: ഉത്തരവാദിത്വ ടുറീസം പദ്ധതി
ഇന്ന്  രാവിലെ 10.30 മുതല്‍  പഞ്ചായത്തിൽ സംരംഭകത്വ ശിൽപ്പശാല.  സംരംഭരാക്കാൻ തയ്യാറായിട്ടുള്ളവർ പങ്കെടുക്കും.ടുറിസം വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കേവല ദാരിദ്രം പ്രകടമായി കാണുന്ന തീരദേശ മേഖലയിൽ തൊഴിലുറപ്പ് പദ്ധതി ശക്തമാക്കുന്നതിന്റെ ഭാഗമായി കുടുതൽ സ്ത്രികൾക്ക് തൊഴിൽ കാർഡ് നൽകുന്നതിന് വേണ്ടി പൂഴീത്തല കടൽ തീരത്ത് പ്രേത്രക അവബോധന ക്ലാസ്സും, തൊഴിൽ കാർഡ് വിതരണവും നടന്നു.

പഞ്ചായത്തിലെ ഒന്നാ വാർഡായ പൂഴീത്തലയിൽ നാളിത് വരെ ആരും തന്നെ തൊഴിൽ കാർഡ് എടുക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് മുൻകൈ എടുത്ത് നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്തത്.50 ഓളം സ്ത്രീകൾക്ക് തൊഴിൽ കാർഡിന്റെ ഫോറം വിതരണം ചെയ്യുവാനും, അടുത്ത ദിവസം രേഖകൾ കൊണ്ട് വരുന്ന മുറക്ക് തൊഴിൽ കാർഡ് നൽകുന്നതുമാണ്.കൂടാതെ പുതിയ രണ്ട് കുടുംബശ്രീ യുനിറ്റ് കൾ ഉണ്ടാക്കുവാനുള്ള പ്രാരംഭ പ്രവർത്തനം നടത്തി.

തീരദേശത്തെ 5 മുതൽ 10 ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് പ്രതിഭാ തീരം പദ്ധതി നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം നടത്തുന്ന തീരദേശത്ത് ജൈവപുതപ്പ്, മണ്ണ് ജലസംരംക്ഷണ പ്രവർത്തനങ്ങൾ, തോട് നവീകരണം, സോക്ക്പിറ്റ് നിർമാണം,തെങ്ങിൻ തൈക്ക് തടം എടുക്കൽ എന്നീ പദ്ധതികളിൽ നാട്ടുകാരായ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതാണ്.പ്രതിദിനം 27 l രൂപ പ്രകാരം ഒരു വർഷം 100 തൊഴിൽ ദിനം നൽക്കുന്നതാണ്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്