ട്രെയിനുകള്‍ അതിവേഗത്തില്‍ വടകരയില്‍ അപകടങ്ങള്‍ പതിവാകുന്നു

By | Thursday December 6th, 2018

SHARE NEWS

വടകര: ട്രെയിന്‍ തട്ടി യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായിയിട്ടും വിദ്യാര്‍ത്ഥികള്‍ റെയില്‍ പാതയുടെ മുകളിലൂടെ നടന്ന് പോകുന്നത് സാധാരണ കാഴ്ച.
. വടകര റെയില്‍ സ്റ്റേഷന്‍ , നാദാപുരം റോഡ് റെയില്‍വെ സ്‌റ്റേഷന്‍ പരിസരം എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലൂടെ കളിച്ചും ചരിച്ചും നടന്ന് പോകുന്നത് സ്ഥിരം കാഴ്ചയായി മാറുന്നത്. വടകര ബിഎം ഹൈസ്‌കൂള്‍, മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രധാനമായും റെയില്‍വെ പാളം കടന്ന് പോകുന്നത്.

അഞ്ച് മാസത്തിനിടെ രണ്ട് മരണങ്ങളാണ് പയ്യോളി റെയില്‍വെ സ്‌റ്റേഷനു സമീപം നടന്നത്. ഒരാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ അധ്യാപികയും . ദൂരെ നിന്ന് ട്രെയിന് ഓടി വരുന്നത് കണ്ട് പാളത്തില്‍ ഇറങ്ങി നില്‍ക്കാന്‍ സ്ഥലമില്ലാതെ ഗേറ്റിനരികിലേക്ക് ഓടുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിയെ പിന്നില്‍ നിന്ന് ട്രെയിന്‍ തട്ടി തട്ടിയത്.

അധ്യാപിക രാവിലെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വണ്ടി പോകാന്‍ പാളം മുറിച്ച് കടക്കുമ്പോഴാണ് അടുത്ത റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ തട്ടി അപകടത്തില്‍ പെടുന്നത്. റെയില്‍ പാളങ്ങളിലുണ്ടാകുന്ന അപകടങ്ങളെ തടയാന്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read