ലോക്‌സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് പ്രചരാണം തകൃതിയില്‍ വടകരയില്‍ ഇനി ആര് ?

By | Saturday October 6th, 2018

SHARE NEWS

വടകര: വടകര ലോകസ്ഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായതിന് ശേഷം വടകരയില്‍ ഇനി ആരെന്ന ചോദ്യം അവശേഷിക്കുമ്പോഴും യുഡിഎഫ് കേന്ദ്രങ്ങളില്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവം.

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വടകരയില്‍ അട്ടിമറി വിജയം നേടിയെങ്കിലും ടി പിയുടെ അരും കൊലക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് വടകരയില്‍ നിന്നും ജയിച്ചു കയറിയത്.

കഴിഞ്ഞ തവണ എ എന്‍ ഷംസീറിലൂടെ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടതും സിപിഎമ്മിന് തിരിച്ചടിയായി.
ഇത്തവണ സിപിഎം മികച്ച സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി വടകര തിരിച്ചു പിടിക്കാന്‍ ഒരുങ്ങുമ്പോഴാണ് യുഡിഎഫും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്നത്.

പാര്‍ല്‌മെന്റ്്, നിയമസഭാ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണയുഡിഎഫിനൊപ്പം നിന്ന സോ്ഷ്യലിസ്റ്റ് ജനതാ പ്രവര്‍ത്തകര്‍ ഇത്തവണ ഇടത് മുന്നണിയിലാണെന്നതും യുഡിഎഫ് വിജയ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ സഹകരണവും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയും കൂടി ചേര്‍ന്നാല്‍ വടകരയില്‍ വീണ്ടും ജയിച്ചു കയറാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

ഒഞ്ചിയത്ത് വോട്ടര്‍ ഹെല്‍പ്പ് ഡെസക്ക് ആരംഭിച്ചു

വടകര: നാദാപുരം റോഡ് ലീഗ് ഹൗസില്‍ ആരംഭിച്ച വോട്ടര്‍ഹെല്‍പ് ഡെസ്‌ക് മണ്ഡലം ലീഗ് ജനറല്‍ സിക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .

എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടി കാട്ടി ആയിരിക്കും പ്രവര്‍ത്തനം വ്യാപിക്കുക എന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...