ജനദ്രേഹ നയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് യു ഡി എഫിന്റെ രാപ്പകല്‍ സമരം സമാപിച്ചു

By news desk | Sunday March 4th, 2018

SHARE NEWS

വടകര: യു ഡി എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പുതിയ സ്റ്റാന്റ് പരിസരത്ത് 24 മണിക്കൂര്‍ നീണ്ടുനിന്ന രാപ്പകല്‍ സമരം സമാപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുമാണ് സമരം സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ഐ മൂസ്സ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സി പി എം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി പി എമ്മിന് മാനവികതയുടെ മുഖം നഷ്ടപ്പെട്ടതായി അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്, സി കെ മൊയ്തു, ശശിധരന്‍ കരിമ്പനപ്പാലം, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, എന്‍ രാജരാജന്‍, എന്‍ പി അബ്ദുള്ള ഹാജി, പുറന്തോടത്ത് സുകുമാരന്‍,എം സി വടകര, സി കെ വിശ്വനാഥന്‍, പുത്തൂര്‍ അസീസ്, ടി കേളു, പി അശോകന്‍, അഡ്വ. യു. പി. ബാലകൃഷ്ണന്‍, വൃന്ദ കെ. പി. ഷുഹൈബ് കുന്നത്ത്, സജീവന്‍ കാടോട്ടി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്