യുഡിഎഫ് ഹര്‍ത്താലില്‍ വടകര നിശ്ചലം

By news desk | Tuesday February 13th, 2018

SHARE NEWS

വടകര: മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന ജെടി റോഡ് പൗരസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മ്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താലില്‍ വടകര നഗരം നിശ്ചലമായി. കടകമ്പോങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊപ്ര വ്യാപാര മേഖലയായ അടക്കാത്തെരു, പെരുവാട്ടുതാഴെ, മത്സ്യ വ്യാപാര മേഖല എന്നിവടങ്ങളിലെല്ലാം ഹര്‍ത്താല്‍ ബാധിച്ചു.

വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തനിലാല്‍ നഗരത്തില്‍ ആളുകള്‍ കുറവാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് അയല്‍ ജില്ലയായ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും സിപിഎം ആര്‍എംപി സംഘര്‍ഷം നിലനില്‍ക്കുന്ന ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമൊക്കെ വടകരയില്‍ ഹര്‍ത്താലിന്റെ തീവ്രത കൂട്ടാന്‍ ഇടയാക്കി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...