വടകരയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

By | Monday February 12th, 2018

SHARE NEWS

വടകര: നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വടകര നഗരസഭയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് 4 വരെയാണ് ഹര്‍ത്താല്‍. മാലിന്യ സംഭരണ കേന്്രം തുടങ്ങുന്നതിനെതിരെ ജെ ടി റോഡിലെ പൗരസമിതി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. തിങ്കാഴ്ച രാവിലെ നടത്തിയ മാര്‍ച്ച് മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. ഇത് ഉന്തും തള്ളിനും ഇടയാക്കി. ഇതേ സമയം കൗണ്‍സില്‍ ബഹിഷ്‌കരിച്ച യുഡിഎഫ് അംഗങ്ങള്‍ ഓഫീസ് കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ചൊവ്വാഴ്ച ശിവരാത്രിയതിനാല്‍ വൈകീട്ട് നാലു വരെയാണ് ആക്കിയതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്