Categories
Flash News

ബജറ്റില്‍ വടകരയെ അവഗണിച്ചെന്ന് യുഡിഎഫ് 23 ന് പ്രതിഷേധ ധര്‍ണ്ണ

വടകര: സംസ്ഥാന ബഡ്ജറ്റില്‍ വടകരക്കു സമ്മാനിച്ചത് നിരാശ മാത്രമാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വികസനം കൊതിക്കുന്ന വടകര ജില്ലാ ആശുപത്രിക്കായി ബഡ്ജറ്റിയില്‍ ഒരു രൂപ പോലും അനുവദിച്ചില്ല.

ആശുപത്രിയുടെ വികസനത്തിന് പണം അനിവാര്യമായിരുന്നു പുതിയ ബ്ലോക്കുകള്‍ തുറക്കാനും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനും ബഡ്ജറ്റില്‍ പണം അനുവദിക്കാത്തത് രോഗികളോടുള്ള വെല്ലുവിളിയാണ് . കടത്തനാടിന്‌ടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കളരിപ്പയറ്റ് അക്കാദമി യെ ബഡ്ജറ്റില്‍ മറന്നിരിക്കുകയാണ് അക്കാദമി രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം ഫയലില്‍ മാത്രം ഒതുങ്ങുകയായിരുന്നു . കളരി അക്കാദമിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജമാക്കാന്‍ ഒരു പദ്ധതിക്കും ബഡ്ജറ്റ് പണം വകയിരുത്തിയില്ല .
മത്സ്യ മേഖലയിലെ ഏറ്റവും പ്രധാന കേന്ദ്രമായ ചോമ്പാല്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഒരു പദ്ധതിയും ബഡ്ജറ്റില്‍ വിഭാവനം ചെയ്തിട്ടില്ല ഇത് മത്സ്യ തൊഴിലാളികളോടുള്ള വെല്ലിവിളിയാണെന്നും ആക്ഷേപമുണ്ട് . ചോമ്പാല്‍ ഹാര്‍ബര്‍ വികസനവുമായി ബന്ധപെട്ടു മത്സ്യ തോഴിലാളികള്‍ നിരവധി ആവശ്യം ഉന്നയിച്ചിരുന്നു എന്നാല്‍ ഒരു ആവശ്യവും ബഡ്ജറ്റില്‍ പരിഗണിച്ചില്ല . നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് വികസനവും മറ്റു പ്രവര്‍ത്തികളുമല്ലാതെ വടകരക്കായി ഒന്നുമില്ലെന്ന് പരാതി ഉയരുക യാണ്. മടപ്പള്ളി കോളേജിലെ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതടക്കം ഒരു കാര്യത്തിലും നടപടികള്‍ ആയില്ല . സര്‍ക്കാരിന്റെ അവസാന കാലം ആയിട്ടും ആകപ്പാടെ തഴയുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ശക്തമാണ്. ബജറ്റ് അവഗണനിയില്‍ പ്രതിഷേധിച്ചും

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 23ന് വൈകുന്നേരം നാലിന് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് യുഡിഎഫ് വടകര നിയോജകമണ്ഡലം നേതൃയോഗം അറിയിച്ചു. പ്രതിഷേധ ധര്‍ണ കെ മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണയുടെ വിജയത്തിനായി 22 ന് പഞ്ചായത്ത് മുന്‍സിപ്പല്‍ യു ഡി എഫ് നേതൃ യോഗം ചേരും..21 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജനരക്ഷാ യാത്രയുടെ സംഘാടക സമിതി വൈകീട്ട് നാലിന് എടോടി കോണ്‍ഗ്രസ്സ് ഭവനില്‍ നടക്കും .
ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . എന്‍ പി അബ്ദുല്ല ഹാജി , അഡ്വ ഐ മൂസ , സുനില്‍ മടപ്പള്ളി, പുറന്തോടത്ത് സുകുമാരന്‍ , പ്രദീപ് ചോമ്പാല , അഡ്വ സി വത്സലന്‍ , ബാബു ഒഞ്ചിയം ,എന്‍ രാജരാജന്‍, കെ കെ ഹാഷിം ,പി എം മുസ്തഫ , കളത്തില്‍ പീതാംബരന്‍ , ശശിധരന്‍ കരിമ്പനപാലം, വി.കെ. അനില്‍ കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP