ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ആദ്യം ആനകളുടെ ആരോഗ്യ റിപ്പോര്‍ട്ട് നല്‍കണം

By | Monday October 29th, 2018

SHARE NEWS

വടകര: ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ആനകളുടെ ആരോഗ്യ റിപ്പോര്‍ട്ട് നല്‍കണം .  ഉത്സവസീസണ് മുന്നാടിയായി നാട്ടാന പരിപാലനം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം കലക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്നു.

നാല്‍പതിനു മുകളില്‍ പ്രായമുള്ള നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ അവയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാരും വകുപ്പ് ഉദ്യോഗസ്ഥരും റിപ്പോര്‍ട് തയാറാക്കി നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.

റിപ്പോര്‍ടിനു മേല്‍ കലക്ടറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇവയെ ഉത്സവങ്ങളില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 11 നാട്ടാനകളും നാല്‍പതിനു മുകളില്‍ പ്രായമുള്ളവയാണെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.സന്തോഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു.

ഇവയുടെ രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്‍െന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ വടകര റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.നവീന്‍ സുന്ദര്‍, ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കെ.കെ.സുരേഷ് എന്നിവരും പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആന ഉടമസ്ഥരും സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്