Categories
Flash News

വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍; ദുരുഹൂത വിട്ടുമാറാതെ ചെമ്മരത്തൂര്‍ നിവാസികള്‍

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വിട്ടുകിണറ്റിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇയാള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്നു വ്യക്തമല്ല. എഴുപത് വയസിനടുത്ത് പ്രായം തോന്നിക്കുന്നു. അന്യ സംസ്ഥാനക്കാരനാണെന്ന് കരുതുന്നു.

മുണ്ടും ഷര്‍ട്ടുമാണ് വേഷം. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട് പൊങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹമാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. സി ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ഇയാളുടെ കീശയില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള ശീട്ട് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.


 

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വിട്ടുകിണറ്റിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇയാള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്നു വ്യക്തമല്ല. എഴുപത് വയസിനടുത്ത് പ്രായം തോന്നിക്കുന്നു.
മുണ്ടും ഷര്‍ട്ടുമാണ് വേഷം. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട് പൊങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹമാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ കീശയില്‍ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള ശീട്ട് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP