Categories
latest

എ.ടി.എം കവർച്ച യു പി സ്വദേശി കീഴടങ്ങി; വടകരയിൽ എ.ടി.എം കാർഡിന്റെ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് പണം കവർന്നത്

വടകര : എ.ടി.എം കാർഡിന്റെ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്ത് പണം കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരനായ പ്രതി കോടതിയിൽ കീഴടങ്ങി.

ഉത്തർപ്രദേശ് ബംഗർ നറോറ, ജയറാംപൂരിലെ രാഗേഷ് ദിവാകർ (32) ആണ് തിങ്കളാഴ്ച്ച വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. കോടതി പ്രതിയെ റിമാണ്ട് ചെയ്തു.

സംഭവത്തിൽ ഇതോടെ എ. ടി .എം തട്ടിപ്പുമായി പിടിയിലായവരുടെ എണ്ണം അഞ്ചായി. കോടതി റിമാൻ്റ് ചെയ്ത പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.


സംഭവത്തിൽ വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി എം കെ ഷിബിൻ (23), .ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ മാധവ്പൂരിലെ റിഹാൻ ഖാൻ(31), ഡൽഹി മജ്ബൂർ സ്വദേശി ദുർഗ സ്ട്രീറ്റിലെ സുഗീത് വർമ (41)
എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ. ടി .എമ്മിൽ നിന്നും നിന്നും പണം പിൻവലിച്ച 30 ഓളം പേർക്കായി ആറു ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്.

മാർച്ച് 23 മുതലാണ് പലർക്കും പണം നഷ്ടപ്പെട്ടത്. മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

എ. ടി .എമ്മിൽ സ്കിമ്മറും ക്യാമറയും സ്ഥാപിച്ച് എ. ടി . കാർഡിന്റെ ബാർ കോഡും പിൻ നമ്പറും ചോർത്തിയെടുത്താണ് പണം കവർന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

English summary: The accused, a resident of another state, surrendered before the court in the case of stealing the bar code and PIN number of the ATM card.

NEWS ROUND UP