വള്ള്യാട് എം.എൽ.പി.സ്കൂൾ വാർഷികാഘോഷവും,യാത്രയയപ്പും 30ന്

By | Tuesday March 26th, 2019

SHARE NEWS

വടകര:സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ച വള്ള്യാട് എം.എൽ.പി സ്കൂളിന്റെ നൂറ്റി ഒൻപതാം വാർഷികവും,യാത്രയയപ്പ് സമ്മേളനവും 30ന്
വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഘോഷ പരിപാടിയുടെ ഭാഗമായി 30ന് രാവിലെ പത്തു മണിക്ക് വനിതാ സമ്മേളനം നടക്കും.ജസ്ലീന കൊയിലാണ്ടി സമ്മേളനം ഉൽഘാടനം ചെയ്യും.ഉച്ചക്ക് രണ്ടു മണിക്ക് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള നേഴ്സറി കലോത്സവം നടക്കും.വൈകീട്ട് നാലു മണിക്ക് ആഘോഷ പരിപാടിയുടെ ഉൽഘാടനം തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണൻ നിർവ്വഹിക്കും.പാറക്കൽ അബ്ദുള്ള എം.എൽ.എ
അധ്യക്ഷത വഹിക്കും.

സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ ഇ.അരവിന്ദാക്ഷന് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനൻ ഉപഹാരം സമർപ്പിക്കും.തോടന്നൂർഎ.ഇ.ഒ.കെ.
ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് പൂർവ്വ വിദ്യാർത്ഥി ഉത്താരി അലി സ്കൂളിന് വാട്ടർ കൂളർ സമർപ്പിക്കും.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.കെ.രാധാകൃഷ്ണൻ നമ്പ്യാർ,കൺവീനർഎ.ആർ.ജസ്‌ന,സി.എച്ച്.മൊയ്‌തീൻ മാസ്റ്റർ,മുഹമ്മദ് ഫാരിസ് എന്നിവർ പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...