Categories
Flash News

വടകരയിലെ കൃഷി ഓഫീസുകളിലെ ഒഴിവുകൾ ഉടൻ നികത്തും

വടകര : മണ്ഡലത്തിലെ കൃഷി ഓഫിസുകളിലെ ഒഴിവുകൾ രണ്ടാഴ്ചക്കുള്ളിൽ നികത്തുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് കെ.കെ രമ എം.എൽ.എക്ക് ഉറപ്പു നൽകി.

കാർഷികമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുമ്പോഴും കാലങ്ങളായി ഒഴിവുള്ള തസ്തികകൾ നികത്തുന്നില്ലെന്നും വടകര മണ്ഡലത്തിൽ മാത്രം ആകെയുള്ള 16 തസ്തികയിൽ പകുതിയും ഒഴിഞ്ഞുകിടക്കുകയാണെന്നും നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ചോറോട് പഞ്ചായത്ത് കൃഷി ഓഫിസ് മൂന്ന് വർഷമായി ജീവനക്കാരില്ലാതായിട്ട്. അടുത്ത പഞ്ചായത്തിലെ ഓഫിസർക്ക് ചാർജ് കൊടുത്തെങ്കിലും പലപ്പോഴും പൂട്ടിക്കിടക്കുന്ന അവസ്ഥയാണെന്നതും ശ്രദ്ധയിൽ പെടുത്തി.


വടകര മണ്ഡലത്തിലെ പ്രശ്നങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

English summary: Vacancies in agriculture offices in Vadakara will be filled soon

NEWS ROUND UP