വടകര നഗരത്തിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് രണ്ടാം ദിവസം; പൊലീസ് അന്വേഷണം തുടങ്ങി

By | Wednesday June 12th, 2019

SHARE NEWS

വടകര: നഗരത്തിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഇന്നേക്ക് രണ്ടാം ദിവസം.രക്ഷിതാക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വടകര മേപ്പയ്യില്‍ ഇല്ലിക്കുന്നത്ത് സുജേഷിന്റെ മകന്‍ അഭിനവ് സുജേഷിനെയാണ് കാണാതായത്.

വടകര ബി.ഇ.എം സ്‌ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അഭിനവ്.ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ സ്‌ക്കൂളിലേക്ക് പോയ അഭിനവിനെ കാണാതാവുകയായിരുന്നുവെന്ന രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...