Categories
Flash News

വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

വടകര : കോവിഡ് വൈറസ് ബാധ ക്രമാതീധമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വടകര ജില്ലാ ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് എത്തുന്ന മുഴുവന്‍രോഗികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി.

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കിടത്തിചികിത്സയിലുള്ള രോഗികളെയും, കൂട്ടിരിപ്പുകാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.


ചികില്‍സക്കുവരുന്നവര്‍ ഒ പി ടിക്കറ്റെടുത്ത ശേഷം കൊറോണ ആന്റിജന്‍ ടെസ്റ്റ് എടുത്ത് റിസല്‍ട്ട് ഒ.പി ടിക്കറ്റില്‍ എഴുതിച്ച ശേഷം മാത്രമേ ഒപിയില്‍ പ്രവേശിക്കുകയുള്ളൂ.

ഇലക്ഷന്‍ പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ച എല്ലാവരും പരിശോധനയ്ക്ക് വിധേയരാവണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP