Categories
latest

വടകര- നാദാപുരം – കുറ്റ്യാടിക്കൊരു ഹൈടെക്ക് സമാന്തരപാത; സ്ഥലമെടുപ്പ് തുടങ്ങി

വടകര : തിരക്കേറിയ വടകര- നാദാപുരം – കുറ്റ്യാടി റൂട്ടിന് ഒരു ഹൈടെക്ക് സമാന്തരപാത ഒരുങ്ങുന്നു. വിശാലമായ പാതയൊരുക്കാൻ സ്ഥലമെടുപ്പ് തുടങ്ങി.

വടകര താലൂക്കിലെ പ്രധാന പാതകളിലൊന്നായ വടകര-വില്യാപ്പള്ളി-തണ്ണീർപ്പന്തൽ-ചേലക്കാട് റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സജീവമായത്. 12 മീറ്റർ വീതിയിലാണ് 15.98 കിലോമീറ്റർ ദൂരംവരുന്ന പാത കിഫ്ബിയിൽപ്പെടുത്തി നവീകരിക്കുന്നത്.

58.3 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി.) പദ്ധതിയുടെ നിർവ്വഹണച്ചുമതല.12മീറ്റർ വീതിയിൽ റോഡ് നവീകരിക്കുമ്പോൾ ഏഴ് മീറ്ററിലാണ് ടാറിങ്ങുണ്ടാവുക.


നിലവിൽ അഞ്ചരമീറ്ററാണ് ടാറിങ്. ബിറ്റുമിൻ മെക്കാഡം, ബിറ്റുമിൻ കോൺക്രീറ്റ് (ബി.എം. ആൻഡ് ബി.സി.) രീതിയിലാണ് ടാറിങ്. ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലുമുണ്ടാകും.

ചില വളവുകളിൽ അധികംസ്ഥലം ഏറ്റെടുക്കും. വടകര-വില്യാപ്പള്ളി- തണ്ണീർപ്പന്തൽ റൂട്ട് ധാരാളം ബസുകൾ ഓടുന്ന റോഡാണ്. വടകരയിൽനിന്ന് നാദാപുരത്തേക്കും കുറ്റ്യാടി ഭാഗത്തേക്കുമുള്ള സമാന്തരപാതകൂടിയാണിത്.

വടകര നഗരസഭ, വില്യാപ്പള്ളി, പുറമേരി, ആയഞ്ചേരി, നാദാപുരം പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്.

ഇവിടങ്ങളിലെല്ലാം സ്ഥലം ലഭ്യമാക്കുന്നതിനായി കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ഏറ്റെടുക്കേണ്ട സ്ഥലം അടയാളപ്പെടുത്തി സ്ഥലമുടമകളെയും കെട്ടിട ഉടമകളെയും കമ്മിറ്റി പ്രതിനിധികൾ കാണുന്നുണ്ട്.

വടകര മാർക്കറ്റ് റോഡിൽ കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിലാണ് സ്ഥലം അടയാളപ്പെടുത്തൽ നടന്നത്.

വടകര അഞ്ചുവിളക്ക് ജങ്ഷനിൽനിന്നാണ് പാതയുടെ ആരംഭം.

മാർക്കറ്റ് റോഡ്, കോൺവെന്റ് റോഡ് വഴി ബൈപ്പാസ് മുറിച്ചുകടന്ന് അടക്കാത്തെരു, വില്യാപ്പള്ളി, കുനിങ്ങാട്, തണ്ണീർപ്പന്തൽ വഴിയാണ് ചേലക്കാട്ട് റോഡ് അവസാനിക്കുന്നത്.

താലൂക്കിലെ പ്രധാനപ്പെട്ട മറ്റെല്ലാ പാതകളും വികസിച്ചിട്ടും ഈ പാത പഴയപടിയിൽ നിൽക്കുന്നത് ഗതാഗതത്തിന് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.

ഇത് പരിഹരിക്കാനാണ് പദ്ധതി കിഫ്ബിയിൽ പെടുത്തിയത്. 12 മീറ്റർ വീതിയാണ് കിഫ്ബി നിഷ്‌കർഷിച്ചത്. മാത്രമല്ല സ്ഥലം സൗജന്യമായി വിട്ടുനൽകുകയും വേണം.

30 മീറ്റർ ഇടവിട്ട് റോഡിന്റെ വീതി അളന്നപ്പോൾ പലയിടത്തും 9.80 മീറ്റർ മുതലാണ് വീതിയുള്ളത്. പ്രവൃത്തി സാങ്കേതികാനുമതിക്കായി സമർപ്പിക്കണമെങ്കിൽ 12 മീറ്റർ വീതി ലഭ്യമാണെന്ന സർട്ടിഫിക്കറ്റ് നൽകണം.

ഈ സാഹചര്യത്തിലാണ് 12 മീറ്ററിൽ താഴെവീതിയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിൽനിന്നും സ്ഥലം സൗജന്യമായി സ്ഥലം ലഭ്യമാക്കണമെന്ന് കെ.ആർ.എഫ്.ബി. വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.

ഇതുപ്രകാരം സ്ഥലം അടയാളപ്പെടുത്തി ഉടമകളെ കണ്ടുതുടങ്ങി.

തിരക്കേറിയ വടകര മാർക്കറ്റ് റോഡ്, കോൺവെന്റ് റോഡ്, അടക്കാത്തെരു, വില്യാപ്പള്ളി ടൗൺ, തണ്ണീർപ്പന്തൽ ടൗൺ എന്നിവിടങ്ങളിലെല്ലാം സ്ഥലം വേണ്ടിവരും. ചില കെട്ടിടങ്ങളുടെ ഭാഗങ്ങളും പൊളിക്കേണ്ടിവരും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Vadakara-Nadapuram-Kuttyadi High Tech Parallel Road; Land acquisition has started

NEWS ROUND UP