വടകര : റെയില്‍വേ സ്റ്റേഷന് വൃത്തിയുള്ളതും സൗന്ദര്യമുള്ളതും ആക്കി മാറ്റാന്‍ തീവ്രശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ മുന്‍വശം പൂന്തോട്ടങ്ങള്‍ വെച്ച് അവ സംരക്ഷിക്കാന്‍ റെയില്‍വേ ജീവനക്കാരുടെ കൂട്ടായ്മ പൂച്ചെടികളും പൂച്ചട്ടികളും നല്കി സൗന്ദര്യ വല്‍ക്കരണത്തിന് തുടക്കംകുറിച്ചു.

ചീഫ് കൊമേഴ്സ്യല്‍ ക്ലര്‍ക്ക് ഡൊമിനിക്ല് നിന്നും സ്റ്റേഷന് സൂപ്രണ്ട് വത്സലന്‍ കുനിയില്‍ പൂച്ചട്ടികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന് അധ്യക്ഷത വഹിച്ചു. അതോടൊപ്പം റെയില്‍വേ കുലത്തിന്റെ ചുറ്റുപാടും വടകര വൈറ്റ് ഗാര്‍ഡ് ശുചീകരിച്ചു. ശുചീകരണത്തിന് ജവഹര്‍ വെള്ളികുളങ്ങര, യൂനസ് ആവിക്കല്‍, ആസിഫ്, ജമാല്‍ കൈനാട്ടി ബിലാല്‍ വള്ളിക്കാട് നേതൃത്വം നല്കി. ചടങ്ങില്‍ പറമ്പത്ത് രവീന്ദ്രന്, പി. പി രാജന്, അജിത്ത് പാലയാട്, ഡോക്ടര്‍ ബിജു ബി. ആര്, രാഹുല്‍. വി.,വിജയന്. എ, സംസാരിച്ചു

News from our Regional Network
RELATED NEWS
