ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരമ്പരയില്‍ വടകരയുടെ നേട്ടങ്ങളും

By | Tuesday August 4th, 2020

SHARE NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഹരിതകര്‍മസേന യെക്കുറിച്ച് ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.

ശ്രദ്ധേയവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിത കര്‍മ്മ സേനയിലെ അംഗങ്ങളെയും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുക .

ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ ,മാലിന്യ സംസ്‌കരണ ഉപമിഷന്‍ കണ്‍സല്‍ട്ടന്റ് എന്‍. ജഗജീവന്‍ ,ടെക്‌നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ മാര്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്്.. കുടുംബശ്രീ ശുചിത്വമിഷന്‍ ക്ലീന്‍ കേരള കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലൈവില്‍ പങ്കെടുക്കും.

ഹരിതകര്‍മസേന യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക, സേവനം നല്‍കുന്ന സേന നല്‍കുന്ന സേവനങ്ങളെ കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുക, വിജയിച്ച മാതൃകകള്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും പരിചയപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിത കേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

ഹരിത കര്‍മ്മ സേനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവതരണവും പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ തല്‍സമയ മറുപടിയും ലൈവില്‍ ഉണ്ടാകും. ഇന്ന് മുതല്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 4 .30 വരെയാണ് പരിപാടി. ഓരോ ദിവസവും രണ്ട് വീതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകളാണ് അവതരണത്തിനെത്തുന്നത്. ഇന്ന് വടകര മുനിസിപ്പാലിറ്റി , പത്തനംതിട്ട ജില്ലയിലെ തുമ്പമ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഹരിതകര്‍മ്മസേന സേനകളുടെ അവതരണമാണ് നടക്കുന്നത്.

ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/haritha keralam mission സന്ദര്‍ശിച്ച ലൈവ് പരിപാടി കാണാവുന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *