Categories
Breaking News

കടത്തനാടിന്റെ കളരി പാരമ്പര്യം തലമുറകള്‍ക്ക് കൈമാറി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍

വടകര: കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി കളരി വിദ്യ പരിശീലിപ്പിച്ചും ,കളരി ചികിത്സ നടത്തിയും ,കളരിപ്പയറ്റു പ്രദര്‍ശനങ്ങളും അധ്യാപനവും നടത്തിയും , കോല്‍ക്കളി ,തച്ചോളിക്കളി തുടങ്ങിയ നാടന്‍ കലകള്‍ പഠിപ്പിച്ചും, പ്രദര്‍ശിപ്പിച്ചും ആയോധനാ കലാ മേഖലയില്‍ പതിനായിരത്തിലധികം ശിഷ്യ പ്രശിഷ്യരെ വാര്‍ത്തെടുത്തെടുത്ത വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ക്ക് 82 ാം വയസ്സിലേക്ക്.

വടകര മേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തു കളരികള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുരുക്കള്‍ സമാനതകളില്ലാത്ത സജീവ സാന്നിദ്ധ്യമാണ് .

1938 ജൂലൈ 26 ന് വടകര പെരുവാട്ടിന്‍ താഴ, ചെറുമന്‍ ഗുരുക്കളുടെ മകള്‍ മാധവിക്കും , ചാത്തന്‍ ഗുരുക്കള്‍ക്കും പിറന്ന . കരുണന്‍ ഗുരുക്കള്‍


രാഘൂട്ടി ഗുരുക്കള്‍ ( വി പി . രാഘവന്‍ മാസ്റ്റര്‍ ,പുതുപ്പണം , വടകര ), ശ്രീ.ദാമു ഗുരുക്കള്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു കളരിയഭ്യാസവും ,ഉഴിച്ചിലും , ചികിത്സയും പഠിച്ചത്.

ചില വടക്കന്‍ അഭ്യാസ രീതികളും , വെറും കൈമുറകളും വടകര കുരിയാടി എറമുള്ളാന്‍, ഉണിച്ചോയി മരക്കാര്‍ , കറുപ്പുണ്ണി മരക്കാര്‍ , നാഗര്‍കോവില്‍ ശിവരാമന്‍ ആശാന്‍ എന്നിവരില്‍ നിന്നും പരിശീലിച്ചു.

1968 , 1969 വര്‍ഷങ്ങളില്‍ കേരള കളരിപ്പയറ്റ് അസോസിയേഷന്‍ മത്സരങ്ങളില്‍, വാള്‍പ്പയറ്റില്‍ കേരള സംസ്ഥാന ചാമ്പ്യന്‍ പട്ടം നേടി. കളരിപ്പയറ്റില്‍ , കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തിലും , അതല്ലാതെ ആയോധനകലാ ആചാര്യനും ,ഗവേഷകനുമായ സെന്‍സായ് മോസസ് തിലക് , ലീനാ സാരാഭായ് തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലും നടത്തപ്പെട്ട ഒട്ടേറെ ദേശീയ , ദേശാന്തര പ്രദര്‍ശനങ്ങള്‍ , സെമിനാറുകളില്‍ പങ്കെടുത്തു.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഫോക് ലോര്‍ പഠന വകുപ്പില്‍ കളരി മര്‍മ്മ ചികിത്സ, ഔഷധ നിര്‍മ്മാണം, ഉഴിച്ചില്‍ , കളരിപ്പയറ്റു സിദ്ധാന്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ 1999 മുതല്‍ 2011 വരെ അതിഥി അദ്ധ്യാപകനായി ( ഗസ്റ്റ് ഫാക്കല്‍റ്റി) ജോലി ചെയ്തരുന്നു.

വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം ‘ എന്ന ഗ്രന്ഥം സ്ഥാനം കടത്തനാടിന്റെ പൈതൃക സംരക്ഷണത്തിലും കളരി വൈജ്ഞാനിക മേഖലയിലും അദ്വിതീയമാണെന്നും , ഭാവി തലമുറകളുടെ ഗവേഷണങ്ങള്‍ക്കും ഉപയോഗപ്പെടുത്താമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെകെ എന്‍ കുറുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇനി എന്നെങ്കിലും കളരി പാരമ്പര്യം നിലച്ചു പോയാലും ,അതിനെ പുനരുജ്ജീവിപ്പിക്കണമെന്നും തോന്നിയാല്‍ , പ്രസ്തുത ഗ്രന്ഥത്തിലെ പ്രയോഗപ്രകാരത്തിലൂടെ അതു സാധിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഫോക് ലോര്‍ വകുപ്പു മുന്‍ മേധാവി രാഘവന്‍ പയ്യനാടിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ് .

നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും സ്വാഭാവികമായും കരുണന്‍ ഗുരിക്കളെ തേടിയെത്തിയിരുന്നു.

1988, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് , നാടന്‍ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ തച്ചോളിക്കളി),
2008 , കേരള സംഗീത നാടക അക്കാദമി ആദരം ,
2010 , കളരിപ്പയറ്റ് രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി,
കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്,
2015, കേരള ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ് , കളരി മര്‍മ്മ ചികിത്സ ,
2019 , ചിറക്കല്‍. ടി. ശ്രീധരന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്

തയ്യാറാക്കിയത്- എ സുരേഷ് ബാബു

കെ വി രാജൻ

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP