മദ്യപിച്ച് ടൌണില്‍ പരാക്രമം കാണിച്ചതിന് കസ്റ്റഡിയിലായ യുവാവ് പോലീസുകാര്‍ക്കും തലവേദനയായി

By | Saturday May 21st, 2016

SHARE NEWS

poവളയം: മദ്യപിച്ച് വാണിമേല്‍  ടൌണില്‍ പരാക്രമം കാട്ടിയ യുവാവിനെ കാസ്റ്റഡിയിലെടുത്തപ്പോള്‍ പോലീസ് സ്റ്റേഷനിലും രക്ഷയില്ല. വെള്ളിയായ്ച്ച രാത്രിയാണ് സംഭവം. വാണിമേല്‍ സ്വദേശിയായ 33കാരനായ യുവാവ് വളയം ടൌണില്‍ മണിക്കൂറോളം പരാക്രമം കാട്ടിയത്.സംഭവം അറിഞ്ഞ പോലീസ് രാത്രി എട്ടുമണിയോടുകൂടി പൊക്കി വളയം സ്റ്റേഷനിലെത്തിച്ചു.സ്റ്റേഷനിലെത്തിയത് മുതല്‍ കണ്ണില്‍ കണ്ടതൊക്കെ പൊട്ടിക്കാന്‍ തുടങ്ങി.തെറി വിളിക്കുകയും കസേരകള്‍, ബക്കറ്റുകള്‍,തുടങ്ങിയ നിരവധി സാധനങ്ങള്‍ പൊട്ടിച്ചു.വാണിമേല്‍ ടൌണില്‍ നിരവധി പേരുമായി കയ്യാങ്കളി കളിച്ചതായും നാട്ടുകാര്‍ പറയുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...