Categories
Flash News

വള്ളിക്കാട് കിണര്‍ ദുരന്തം ; സഹപ്രവര്‍ത്തകരുടെ ഓര്‍മ്മ പുതുക്കി ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍

വടകര: എല്ലാ മെയ് മാസങ്ങളിലും ചുവന്ന് പൂക്കുന്ന വടകര അഗ്‌നി രക്ഷാനിലയത്തിലെ മുറ്റത്തെ ‘മെയ്ഫഌവറി ‘ന്റെ ചുവട്ടില്‍ ഒരു സ്മാരകമുണ്ട്…

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ‘മെയ് 11” ന്റെ വൈകുന്നേരം സംഭവിച്ച ഒരു കിണര്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ കനത്ത് നില്‍ക്കുന്നൊരു സ്മാരകം. അപകട ശേഷം, സ്വയം സുരക്ഷയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും സഹജീവി സ്‌നേഹത്തിന്റെ ഉള്‍ക്കരുത്തില്‍ രക്ഷാദൗത്യവുമായ്, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ആ ദുരന്തത്തിന്റെ അതിജീവന ശ്രമത്തില്‍ മരണം വരിക്കേണ്ടി വന്ന മൂന്ന് ധീര രക്തസാക്ഷികളുടെ സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്നൊരു സ്മാരകം.

കേരള അഗ്‌നിശമന സേനയുടെ ചരിത്രത്തിലെ തന്നെ വേദന നിറഞ്ഞ രോര്‍മ്മയാണ് വടകര വെള്ളികുളങ്ങര കിണര്‍ ദുരന്തം. 2002 മെയ് 11 നുണ്ടായ ഈ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞ് പോയ സേനയിലെ ധീരരായ മൂന്ന് പേര്‍ എം ജാഫര്‍, ബി.അജിത്കുമാര്‍, കെ.കെ രാജന്‍. ഇവരുടെ ജീവനും ജീവിതവും സ്വപ്‌നങ്ങളും കിണറാഴങ്ങളിലെ മണ്ണടരുകള്‍ക്കുള്ളില്‍ മാഞ്ഞ് പോയിട്ട് 2021 മെയ് 11ന് 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.
വടകര ഫയര്‍‌സ്റ്റേഷന്‍ നിലയത്തിന്റെ ദൂരപരിധിയില്‍പ്പെട്ട വെള്ളികുളങ്ങര എന്ന സ്ഥലത്തു വെച്ചാണ് 2002 മെയ് 11ന് 4.20 ഓടു കൂടി കിണറിടിഞ്ഞ് 3 പേര്‍ മണ്ണിനടയില്‍ അകപ്പെട്ടത്. അവിടെ നിന്നുള്ള സഹായവിളിയെ തുടര്‍ന്ന് സംഭവസ്ഥലത്ത് കുതിച്ചെത്തിയ വടകര നിലയത്തില്‍ നിന്നുമുള്ള സേനാംഗങ്ങള്‍ മുക്കാല്‍ ഭാഗത്തോളം ഇടിഞ്ഞുതാണ കിണറ്റില്‍ നിന്നും ഒരാളെ അതിസാഹസികമായ് രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ കൂടി മണ്ണിനടയില്‍ അകപ്പെടുകയായിരുന്നു.


കേരളാ ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ അനുസ്മരണ ദിനം ആചരിച്ചു.

വടകര: കേരളാ ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വള്ളിക്കാട് കിണര്‍ ദുരന്തത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ചവരുടെ

ഓര്‍മ്മ പുതുക്കി . കോവിഡ് സാഹചര്യത്തില്‍ യൂണിറ്റുകളില്‍ അനുസ്മരണം നടത്തി ചടങ്ങുകള്‍ ചുരുക്കി..നാദാപുരം യൂണിറ്റില്‍ മേഖലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ആയ ഷൈനേഷ് മൊകേരി പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. വടകരയില്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്രീകാന്ത് പതാക ഉയര്‍ത്തി. സ്റ്റേഷന്‍ ഓഫീസര്‍ തുടങ്ങി എല്ലാ അംഗങ്ങളും പുഷ്പാര്‍ച്ചനായില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മുഴുവന്‍ നിലയങ്ങളിലും പതാക ഉയര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS