കുരിക്കിലാട് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വാനിന് തീയിട്ട സംഭവം ; അന്വേഷണത്തിനൊരുങ്ങി പോലിസ്

By | Friday January 4th, 2019

SHARE NEWS

വടകര: ചോറോട് പഞ്ചായത്തിലെ കുരിക്കിലാട്  ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വാനിന് തീയിട്ട സംഭവത്തില്‍ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു. പുത്തൻ തെരു ബിജെപി ബൂത്ത് പ്രസിഡന്റ് ഗായത്രി ഗിരീഷിന്റെ ടൂറിസ്റ്റ് വാനിനു നേരെയാണ് അക്രമമുണ്ടായത്.  ഇന്നലെ അർധരാത്രിയോടെയാണ്അക്രമികൾ തീയിട്ടത്.

ഉടൻ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ തീ കെടുത്താനായി. അപ്പോഴേക്കും ടയറും ഗ്ലാസും അടക്കം ഒരു ഭാഗം കത്തിനശിച്ചിരുന്നു.

സജീവ ബിജെപി പ്രവർത്തകനായ ഗിരീഷ് അയ്യപ്പജ്യോതിക്ക്ആളുകളെ  കൊണ്ടുപോയതിലെ വിദ്വേഷമാണ് അതിക്രമത്തിനു കാരണമെന്നും
സിപിഎമ്മാണ് ഇതിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. വടകര  പോലീസ്സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read