ഇനി വോട്ട് ചെയ്യാം ; സ്ഥാനാര്‍ഥി ചിത്രവും ചിഹ്നവും പതിച്ച വോട്ടിംഗ് മെഷിനുകള്‍ തയ്യാറായി

By | Wednesday April 17th, 2019

SHARE NEWS

 

വടകര :  ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള  വടകര പാര്‍ലമെന്‍റെ സ്ഥാനാര്‍ഥികളുടെ  ചിത്രവും ചിഹ്നവും പതിച്ച വോട്ടിംഗ് മെഷിനുകള്‍ തയ്യാറായി. മാതൃക വോട്ടിംഗ് ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഉധ്യോഗസ്ഥര്‍ കൈമാറി .

എല്‍ഡിഎഫ്  സ്ഥാനാര്‍ഥി പി ജയരാജനാണ്  ഒന്നാമതായുള്ളത് . അരിവാള്‍ ചുറ്റിക നക്ഷത്ര മാണ് ചിഹ്നം . യുഡിഎഫ്  സ്ഥാനാര്‍ഥി  കെ മുരളീധരനാണ് കൈ പത്തി ചിഹ്നവുമായി തൊട്ടടുത്തുണ്ട് . താമര ചിഹ്നവുമായി അഡ്വ. വികെ സജീവന്‍ മൂന്നാമാതായുണ്ട് .

ജതീഷ് എ പി ഗ്ലാസ് ചിഹ്നവുമായി  നാലാമാതുണ്ട്  എസ് ഡിപിഐ യുടെ മുസ്തഫ കൊമ്മേരി  കപ്പും സോസ്സറുമായി അഞ്ചാമത് ഉണ്ട്. ഓട്ടോറിക്ഷ ചിഹ്നവുമായി സിപി ഐ എം എല്ലിന്‍റെ അഡ്വ. കെ സുധാകരനാണ് ആറാമത് . ഏഴാമാതയുള്ള ആലുവ അനീഷിന് കത്രികയാണ് ചിഹ്നം .

ഡിഷ്‌ ആന്‍റിനയുമായി പണ്ടാര പറമ്പില്‍ ജയരാജന്‍ എട്ടും ഫുട്ബോള്‍ ചിഹ്നവുമായി  സി ഒ ടി നസീര്‍ ഒന്‍പതാമനായും  ലിസ്റ്റില്‍ ഉണ്ട് . ടെലിവിഷന്‍ ചിഹ്നവുമായി  മുരളീധരന്‍ കെ കുറ്റിയില്‍ പത്താമാനാണ് . ഫ്രോക്ക് ചിഹ്നവുമായി കെ മുരളീധരന്‍ സാന്ദ്രം പതിനൊന്നും ഗ്യാസ് സിലിന്‍റ്റര്‍ ചിഹ്നവുമായി സന്തോഷ്‌ കുമാറും പന്ത്രണ്ടാമനാണ് . അവസാനമായി നോട്ടയും ഉണ്ട് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...