Categories
Breaking News

പഴകിയ ഭക്ഷണം; എംആര്‍എ ഉള്‍പ്പെടെ വടകരയില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

വടകര: വടകരയില്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ എംആര്‍എ ഉള്‍പ്പെടെ രണ്ട് ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. ആഴ്ചകളോളം പഴക്കമുള്ള ഭക്ഷണങ്ങളാണ് നാഷനല്‍ ഹൈവേക്ക് സമീപമുള്ള എംആര്‍എ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത്. പുഴു വന്ന അവസ്ഥയിലാണ് എംആര്‍എയിലെ ഭക്ഷണ പദാര്‍ഥങ്ങള്‍. വടകര കോണ്‍വന്റ് റോഡിലെ സംഗീത് ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ബിരിയാണി, ചിക്കന്‍, കറി, ചോറ് എന്നിവയാണ് കണ്ടെത്തിയത്. വളരെ പഴകിയ ഭക്ഷണമാണ് എംആര്‍എ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് വടകര ന്യൂസിനോട് പറഞ്ഞു.

 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP