കേരളത്തിന്‍റെ ‘ ചിറാപുഞ്ചി’യായി വടകര; തുടർച്ചായി അഞ്ചു ദിവസം സെഞ്ച്വറിയോടെ പെയ്തത് 853 മില്ലിമീറ്റർ മഴ

By | Thursday July 25th, 2019

SHARE NEWS

വടകര : കാലവർഷം ശക്തമായി പെയ്ത കഴിഞ്ഞ ഒരാഴചയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് വടകരയിൽ. തുടർച്ചായി അഞ്ചു ദിവസം സെഞ്ച്വറിയോടെ വടകരയില്‍ പെയ്തത് 853 മില്ലിമീറ്റർ മഴ .

കേരളത്തിൽ ജൂലൈ 19 ശക്തമായ കാലവർഷം ഇന്നലെയോടെയാണ് ശക്തി കുറഞ്ഞത്. പ്രതേകിച്ചു വടക്കൻ കേരളത്തിൽ ആയിരുന്നു മഴ ശക്തമായത്. ജൂലൈ 19 മുതൽ 23 വരെ വടകരയിൽ തുടർച്ചയായി 5 ദിവസം 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു. അതിൽ ജൂലൈ 22 ന് ഡബിൾ സെഞ്ച്വറി (200 mm) യോടെ പെയ്ത മഴയാണ് ഏറ്റവും കൂടുതൽ.

മൊത്തത്തിൽ 6 ദിവസം 833 മില്ലിമീറ്റർ മഴയാണ് വടകര പെയ്തത്. 714. 6 മില്ലിമീറ്റർ പെയ്ത കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് (കാഞ്ഞങ്ങാട് ) ആണ് രണ്ടാമത്.

മൂന്ന് ദിവസം ഹൊസ്ദുർഗിൽ സെഞ്ച്വറി അടിച്ച മഴ ജൂലൈ 20 ന് ഡബിൾ സെഞ്ച്വറി കടന്നു (277 mm). ഇത്തവണ കാലവർഷത്തിൽ കേരളത്തിൽ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും വലിയ രണ്ടാമത്തെ മഴ ആയിരുന്നു.

ഹൊസ്ദുർഗിന് തൊട്ടു പിറകെ മൂന്നാമതായി കാസറഗോഡ് ജില്ലയിലെ തന്നെ കുഡ്‌ലു 710. 6 മില്ലിമീറ്റർ. ഇത്തവണ കാലവർഷത്തിൽ ട്രിപ്പിൾ സെഞ്ച്വറി കടന്ന് കേരളത്തിൽഒരു ദിവസം ഏറ്റവും കൂടുതൽ മഴ പെയ്ത റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് കുഡ്‌ലു(306.6 mm).

ഇതു കൂടാതെ രണ്ട് ദിവസം കൂടി സെഞ്ച്വറി കടന്നു. 569. 4 മില്ലിമീറ്റർ പെയ്ത തളിപ്പറമ്പ് നാലാമതും 472. 4 മില്ലിമീറ്റർ പെയ്ത കണ്ണൂർ 5മതും ആയി. ഇതിൽ കണ്ണൂർ ജൂലൈ 20 ന് ഡബിൾ സെഞ്ച്വറി കടന്നു. (218. 6mm).

ഒരു ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ സ്റ്റേഷനുകൾ. കുഡ്‌ലു – 306. 6 mm (ജൂലൈ 20)ഹൊസ്ദുർഗ് – 277 (ജൂലൈ 20)
കണ്ണൂർ 218 (ജൂലൈ 20)വടകര 200 (ജൂലൈ 22)വടകര 190 (ജൂലൈ 20)

കടപ്പാട് : ഭൌമശാസ്ത്ര ഗവേഷകനായ രാജീവന്‍ ഇരിക്കുളം https://www.facebook.com/rajeevan.madikai/about?lst=100003459891384%3A100004010251267%3A1564046238

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്