ലിങ്ക് റോഡിൽ ബസ് വെയ്റ്റിങ് ഷെഡ് നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; എ ഐ എസ് എഫ്

By | Thursday July 11th, 2019

SHARE NEWS

വടകര : ലിങ്ക് റോഡിൽ പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകൾ പാർക്കു ചെയ്യുന്നിടത്ത് ബസ് വെയിറ്റിംഗ് ഷെഡുകൾ നിർമിക്കാൻ നഗര സഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും കനത്തമഴയത്ത് വെയിറ്റിംഗ് ഷെഡ് പോലുമില്ലാത്തത് വിദ്യാർത്ഥികളടക്കം ദിവസേന ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുകയാണ്.

മഴ നനഞ്ഞുകൊണ്ട് ബസ്സിൽ കയറി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണുവാൻ വേണ്ടി താത്കാലിക ഷെഡ് നിർമിക്കുവാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ ഐ എസ് എഫ് വടകര മണ്ഡലം കമ്മിറ്റി സെക്രട്ടറി അഭയ് അശോക് പ്രസിഡന്റ് ഋത്തിക് മോഹനൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്